ബോക്സ് ഓഫിസ് കത്തിക്കാൻ മായാവി വരുന്നു

മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ആക്ഷൻ കോമഡി എന്‍റർടെയ്നർ ചിത്രമായ മായാവി റീ റിലീസിനൊരുങ്ങുന്നു. ഷാഫി സംവിധാനം ചെയ്ത് 2007ൽ ഇറങ്ങിയ ചിത്രത്തിന്‍റെ റീ റിലിസ് ഔദ്യോഗികമായി വൈശാഖ് സിനിമാസ് പ്രഖ്യാപിച്ചു. 4k ഡോൾബി അറ്റ്മോസ് ദൃശ്യമികവോട് കൂടിയാണ് സിനിമ തിയറ്ററിലെത്തുക. റീ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ചിത്രം തിയറ്ററുകളിൽ ഓളം സൃഷ്ടിക്കുമെന്നാണ് ആരാധകരും പ്രേഷകരും പറയുന്നത്. സിനിമയുടെ തിരക്കഥ രചിച്ചത് റാഫി-മെക്കാർട്ടിൻ ആ‍യിരുന്നു. അന്നത്തെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ മലയാളചിത്രമായിരുന്നു ഇത്. സലിം കുമാർ, സുരാജ് വെഞ്ഞാറമൂട്, ഗോപിക, സായ് കുമാർ, മനോജ് കെ. ജയൻ, കൊച്ചിൻ ഹനീഫ, വിജയരാഘവൻ, കെ.പി.എ.സി ലളിത എന്നിങ്ങനെ വമ്പൻ താരനിര ചിത്രത്തിൽ അണിനിരന്നിരുന്നു.

വയലാർ ശരത്ചന്ദ്രവർമയുടെ വരികൾക്ക് അലക്സ് പോൾ ഈണംപകർന്നു. സഞ്ജീവ് ശങ്കറാണ് ഛായാഗ്രഹണം. വൈശാഖ മൂവീസിന്‍റെ ബാനറിൽ വൈശാഖ രാജനാണ് ചിത്രം നിർമിച്ചത്.

റീ റിലീസ് ചിത്രങ്ങളിൽ മമ്മൂട്ടി രാശിയുള്ള നടനല്ലെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം. പഴയ സിനിമകളുടെ റീ റിലീസ് തരംഗത്തിൽ മോഹൻ ലാൽ ചിത്രങ്ങൾ വിജയിച്ചപ്പോൾ മമ്മൂട്ടി ചിത്രങ്ങൾ തിയറ്ററിൽ പരാജയപ്പെടുകയാണ് ചെയ്തത്. പാലേരി മാണിക്യം, ആവനാഴി, വല്യേട്ടൻ, സാമ്രാജ്യം, അമരം എന്നീ ചിത്രങ്ങളായിരുന്നു തിയറ്ററിൽ എത്തിയിരുന്ന റീ റിലീസ് ചിത്രങ്ങൾ.

Tags:    
News Summary - Mayavi is coming to set the box office on fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.