എഴുത്തുകാരനും സംവിധായകനും എടുക്കുന്ന അത്രയും ഭാരം സിനിമയിൽ മറ്റാരും എടുക്കുന്നില്ല -മഹേഷ് നാരായണൻ

സിനിമയിൽ ഒരു സംവിധായകനും എഴുത്തുകാരനും എടുക്കുന്ന അത്രയും ഭാരം മറ്റാരും എടുക്കുന്നില്ല എന്ന് സംവിധായകനും എഡിറ്ററുമായ matinee. മാറ്റിനിയുടെ നേതൃത്വത്തിൽ നടക്കുന്ന ഡയറക്ടേഴ്‌സ് ഹണ്ടിന്‍റെ ഭാഗമായി സംഘടിപ്പിച്ച ത്രിദിന ക്യാമ്പിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിർമാതാവും പ്രൊജക്റ്റ് ഡിസൈനറുമായ എൻ.എം ബാദുഷയും, നിർമ്മാതാവ് ഷിനോയ് മാത്യുവും സാരഥികളായി ആരംഭിച്ച പുതിയ ഒ.ടി.ടി പ്ലാറ്റ്‌ഫോം ആണ് മാറ്റിനി ലൈവ്. കഴിവുറ്റ പുതുമുഖ സംവിധായകരെ തേടി മാറ്റിനി നടത്തുന്ന ഡയറക്ടേഴ്‌സ് ഹണ്ട് ശ്രദ്ധനേടിയിരുന്നു. മൂന്നു ഘട്ടങ്ങളിലായി മുപ്പത് സംവിധായകരെ തിരഞ്ഞെടുക്കുകയും അതിൽ നിന്ന് മികച്ചൊരു സംവിധായകനെയും തിരഞ്ഞെടുക്കുന്നു.

തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച സംവിധായകന് മാറ്റിനി നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യാൻ അവസരം ലഭിക്കും. ഷിനോയ് മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ സംവിധായകരായ വിധു വിൻസെന്‍റ് സ്വാഗതവും, ടോം ഇമ്മട്ടി ആശംസയും പറഞ്ഞു.

Tags:    
News Summary - matinee director hunt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.