മലയാളത്തിൽ ഒരു സൂപ്പർഹീറോ ചിത്രം കൂടി; സംവിധാനം ഉണ്ണി മുകുന്ദൻ

നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിലൂടെയാണ് നടന്‍റെ സംവിധായകനായുള്ള അരങ്ങേറ്റം. ഉണ്ണി തന്നെയാണ് സംവിധായകനാകുന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. മിഥുൻ മാനുവൽ തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥ. കഥ ഉണ്ണി മുകുന്ദന്റേതാണ്. ചിത്രത്തിലെ നായകനും ഉണ്ണി മുകുന്ദനാണ്.

'എന്നിലെ കുട്ടി ഇതിഹാസങ്ങളിൽ വിശ്വസിച്ചാണ് വളർന്നത്. അങ്ങനെ ധൈര്യത്തിന്റെയും ത്യാഗത്തിന്റെയും മാന്ത്രികതയുടെയും കഥകളിലേക്ക് ആകർഷിക്കപ്പെട്ടു. പുസ്തകങ്ങളിലും സിനിമകളിലും നാടോടി കഥകളിലും ചെറിയ ആക്ഷൻ കഥാപാത്രങ്ങളിലും മാത്രമല്ല, എന്റെ സ്വപ്നങ്ങളിലും ഞാൻ എന്റെ നായകന്മാരെ കണ്ടെത്തി. ആ കുട്ടി, ഒരിക്കലും വളർന്നിട്ടില്ല. സ്വപ്നം കാണുന്നത് അവൻ ഒരിക്കലും ഉപേക്ഷിച്ചില്ല. ഇന്ന്, അവൻ അഭിമാനത്തോടെ ഒരു ചുവടുവെപ്പ് നടത്തുന്നു, വർഷങ്ങളായി തന്റെ ഹൃദയത്തിൽ വഹിക്കുന്ന ഒരു കഥ പറയാൻ. അതെ, ഞാൻ എന്റെ ആദ്യത്തെ ഫീച്ചർ ഫിലിം സംവിധാനം ചെയ്യുകയാണ്. ഒരു സൂപ്പർഹീറോ കഥ' -ഉണ്ണി മുകുന്ദൻ കുറിച്ചു.

തന്‍റെ തെലുങ്ക് ചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷം പുതിയ ചിത്രത്തിന്‍റെ ജോലികൾ ആരംഭിക്കും എന്ന് ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ശ്രീ ഗോകുലം മൂവീസ്- ഉണ്ണി മുകുന്ദൻ- മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്നു എന്ന വാർത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. അടുത്ത വർഷമാണ് ചിത്രീകരണം ആരംഭിക്കുക.


Tags:    
News Summary - Marco actor Unni Mukundan turns director, debuting with a superhero movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.