മലയാളത്തിന്‍റെ ലേഡി സൂപ്പർസ്റ്റാറിന് ഇന്ന് പിറന്നാൾ

മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ ജന്മദിനം ആഘോഷമാക്കി സഹപ്രവർത്തകരും ആരാധകരും.'എന്‍റേത്' എന്ന കുറിപ്പോടെയാണ് സംവിധായികയും നടിയുമായ ഗീതു മോഹൻദാസ് മഞ്ജുവിന്‍റെ ചിത്രം പങ്കുവച്ച് ആശംസകൾ അറിയിച്ചത്. പൂർണിമ ഇന്ദ്രജിത്തും മറ്റ് സുഹൃത്തുക്കളും പിറന്നാൾ ആശംസകൾ നേർന്നു.

സല്ലാപത്തിലെ രാധ, ആറാം തമ്പുരാനിലെ ഉണ്ണിമായ, കന്മദത്തിലെ ഭാനു, പത്രത്തിലെ ദേവിക ശേഖർ തുടങ്ങിയ മഞ്ജുവാര്യർ ആടിത്തിമർത്ത കഥാപാത്രങ്ങളെല്ലാം മലയാളികളുടെ മനസിൽ ഇന്നും മായാതെ കിടക്കുന്നു. സാക്ഷ്യം എന്ന സിനിമയിലൂടെയാണ്  1995ൽ ആയിരുന്നു മഞ്ജു ആദ്യമായി വെള്ളിത്തിരയിലെത്തിയത്. സല്ലാപം എന്ന സിനിമയിലെ അഭിനയത്തോടെ മലയാള സിനിമയിൽ ചിരപ്രതിഷ്ഠ നേടി.

വിവാഹത്തിനുശേഷം 14 വർഷങ്ങൾ വെള്ളിത്തിരയിൽ നിന്ന് അകന്നുനിന്നുവെങ്കിലും പൂർവാധികം കരുത്തോടെയാണ് 'ഹൗ ഓൾഡ് ആർ യു' എന്ന ചിത്രത്തിലൂടെ മഞ്ജു തിരിച്ചുവരവ് നടത്തിയത്. കരുത്തുറ്റ, വ്യക്തിത്വമുള്ള സ്‍ത്രീ കഥാപാത്രങ്ങളായിട്ടായിരുന്നു മഞ്ജു വാര്യര്‍ വെള്ളിത്തിരയില്‍ പിന്നീട് പകർന്നാട്ടം നടത്തിയത്. ആമി, സൈറാ ബാനു, പ്രതി പൂവൻ കോഴി, ഉദാഹരണം സുജാത തുടങ്ങി നായികാപ്രാധാന്യമുള്ള സിനിമകളിൽ മലയാളികളുടെ ഈ പ്രിയതാരം.
നിറഞ്ഞുനിൽക്കുന്നു. മഞ്ജു വാര്യരുടെ ചിത്രം എന്ന വിശേഷണത്തോടെ തന്നെയാണ് ഈ സിനിമകളെല്ലാം തിയറ്ററിലെത്തിയത് എന്നത് എടുത്ത് പറയേണ്ടതാണ്. 


 സനൽ കുമാർ ശശിധരന്‍റെ കയറ്റം, മോഹൻലാലിനൊപ്പം മരക്കാർ, മമ്മൂട്ടിക്കൊപ്പം ദ പ്രിസ്റ്റ്, സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജിൽ, സഹോദരനായ മധു വാര്യരുടെ ലളിതം സുന്ദരം എന്നി സിനിമകളാണ് മഞ്ജുവിന്‍റെതായി ഇനി പുറത്തിറങ്ങാനുള്ളത്.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.