ഡോ. ബിജു സംവിധാനം ചെയ്യുന്ന ‘ബിയോണ്ട് ദ് ബോർഡർ ലൈൻസ്’ എന്ന ചിത്രത്തിൽ മഞ്ജു വാരിയർ നായികയാകുന്നു. ചിത്രത്തിന്‍റെ നിർമാണവും മഞ്ജു വാരിയർ തന്നൊണ്. ഇന്ത്യ-ചൈന അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന പുരാവസ്തു ഗവേഷക സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ത്രില്ലർ ചിത്രമായ ബിയോണ്ട് ദ് ബോർഡർ ലൈൻസ് ഇന്ത്യാസ് സിനിവെസ്ചർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിലാണ് പ്രദർശിപ്പിക്കുക. മാർച്ച് 20 മുതൽ 23 വരെയാണ് ചലച്ചിത്രമേള. 22 ഓളം സംവിധായകരുടെ ചിത്രങ്ങളാണ് മേളയിൽ തിരഞ്ഞെടുക്കപ്പെട്ടത്. ബിയോണ്ട് ദ് ബോർഡർ ലൈൻസിനെ കൂടാതെ മലയാളത്തിൽ നിന്ന് മൂന്ന് ചിത്രങ്ങൾ കൂടി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കുഞ്ഞില മസിലമണിയുടെ ഗുപ്തം, കൃഷാന്ദിന്‍റെ മസ്തിഷ്ക മരണം, ജിയോ ബേബിയുടെ ശിക്ഷ എന്നിവയാണ് മറ്റു മലയാള ചിത്രങ്ങൾ.
ചതുർമുഖം, അഹർ, ലളിതം സുന്ദരം തുടങ്ങിയ ചിത്രങ്ങളുടെ സഹ നിർമാതാവായി മഞ്ജു വാര്യർ പ്രവർത്തിച്ചിരുന്നു. ചിത്രങ്ങളിലെല്ലാം മഞ്ജു തന്നെയാണ് പ്രധാന വേഷത്തിലെത്തിയതും. മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തുന്ന എംപുരാനാണ് മഞ്ജു വാരിയരുടെ ഏറ്റവും പുതിയ ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.