ലോകമെമ്പാടും ചർച്ചയായി പൊന്നിയിൻ സെൽവൻ 2; പുതിയ സന്തോഷം പങ്കുവെച്ച് നിർമാതാക്കൾ

മികച്ച പ്രേക്ഷക സ്വീകാര്യത നേടി പൊന്നിയിൻ സെൽവൻ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. തമിഴ് കൂടാതെ മലയാളം, തെലുങ്ക് , കന്നഡ , ഹിന്ദി  എന്നീ ഭാഷകളിൽ ഇറങ്ങിയ ചിത്രത്തിന് റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും  മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

ഏപ്രിൽ 28 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയ പൊന്നിയിൻ സെൽവൻ 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചിട്ടുണ്ട്. നാല് ദിവസം കൊണ്ടാണ് ആഗോളതലത്തിൽ 200 കോടി നേടിയിരിക്കുന്നത്. നിർമാതാക്കളായ മദ്രാസ് ടാക്കീസാണ് ട്വിറ്ററിലൂടെ ഇക്കാര്യം പങ്കുവെച്ചത്. ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടി തിയറ്റുകളിൽ വിജയകരമായി പ്രദർശനം തുടരുന്നെന്നും നിർമാതാക്കൾ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ആദ്യദിവസം 32- 35 കോടിയാണ് പൊന്നിയിൻ സെൽവൻ 2 ഇന്ത്യയിൽ നിന്ന്  നേടിയത്. വിദേശത്ത് നിന്നും മികച്ച കളക്ഷൻ നേടാൻ ചിത്രത്തിനായിട്ടുണ്ട്.105.02 കോടിയാണ് ഇന്ത്യയിലെ നാല് ദിവസത്തെ കളക്ഷൻ. കൂടാതെ ഈ വർഷം ഏറ്റവും കൂടുതൽ ഓപ്പണിങ് കളക്ഷൻ നേടിയ  തമിഴ് ചിത്രം എന്ന റെക്കോർഡും പൊന്നിയിൻ സെൽവൻ 2 സ്വന്തമാക്കിയിട്ടുണ്ട്. വിജയ് നായകനായ 'വാരിസി'ന്റെ റെക്കോഡാണ് പി.എസ്. 2 തകർത്തത്.

2022 സെപ്തംബർ 22ന് പ്രദർശനത്തിനെത്തിയ 'പൊന്നിയിൻ സെൽവന്റെ' ആദ്യഭാഗം 80 കോടിയോളമാണ് ആദ്യംദിനം നേടിയത്. 500 കോടിയാണ്  ആദ്യഭാഗത്തിന്റെ ആകെ ബോക്സോഫീസ് കളക്ഷൻ. 


Tags:    
News Summary - Mani Ratnam Movie Ponniyin Selvan 2 box crosses Rs 200 cr globally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.