'പണച്ചെലവുള്ള ഒരു ആദരവും എനിക്ക് വേണ്ട'; സർക്കാറിന്‍റെ തീരുമാനത്തോട് പ്രതികരിച്ച് മമ്മൂട്ടി

സിനിമാ ലോകത്ത് അമ്പത് വർഷം പൂർത്തിയാക്കുന്ന നടൻ മമ്മൂട്ടിയെ ആദരിക്കാനുള്ള സംസ്ഥാന സർക്കാറിന്‍റെ തീരുമാനത്തോട് പ്രതികരിച്ച് താരം. പണച്ചെലവുള്ള ഒരു ആദരവും എനിക്ക് വേണ്ടെന്നാണ് മമ്മൂട്ടി സിനിമാ സാംസ്‌കാരിക മന്ത്രി സജി ചെറിയാനെ അറിയിച്ചത്. ആദരിക്കാന്‍ സർക്കാർ തീരുമാനിച്ച വിവരം അറിയിക്കാൻ വിളിച്ചപ്പോഴായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

പണം മുടക്കി ഒരു ആദരവും വേണ്ടായെന്നാണ് മമ്മൂട്ടി പറഞ്ഞതെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. മമ്മൂട്ടിയുടെ ആഗ്രഹം അങ്ങനെയായതിനാല്‍ ഒരു ലളിത ചടങ്ങ് മതിയെന്നും ഇത് സന്തോഷത്തിന്‍റെ മുഹൂർത്തമാണെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

വലിയ ആശയങ്ങൾ സംഭാവന ചെയ്ത മഹാനായ ഒരു കലാകാരനാണ് അദ്ദേഹം. മതനിരപേക്ഷമായ അന്തരീക്ഷത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ തന്നെ ഉദാഹരണമായി എടുക്കാം. തനിക്ക് കിട്ടുന്ന വരുമാനത്തിന്‍റെ ഒരു പങ്ക് പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി ചിലവഴിക്കുന്ന ഒരു വ്യക്തിയാണ് മമ്മൂട്ടിയെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. 

News Summary - Mammootty reacts to the government honoring ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.