'കെട്ട്യോളാണെന്റെ മാലാഖ'ക്ക് ശേഷം ത്രില്ലറുമായി നിസാം ബഷീർ; നായകൻ മമ്മൂട്ടി, ചിത്രീകരണം ഉടൻ

ആസിഫ് അലിയെ നായകനാക്കി ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രം കെട്ട്യോളാണെന്റെ മാലാഖ'ക്ക് ശേഷം മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ച് 25 ന് ചാലക്കുടിയില്‍ തുടങ്ങുമെന്നാണ് റിപ്പോർട്ട്.

ലിജോ പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിനുശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണിത്. എന്‍.എം. ബാദുഷയാണ് ചിത്രത്തിന്റെ സഹ നിർമാണം. ഒരു ത്രില്ലർ ഗണത്തിലുള്ള ചിത്രമാണെന്നാണ് സൂചന. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുള്‍ ആണ് ചിത്രത്തിന്റെ കഥ എഴുതുന്നത്.

ജഗദീഷ്, ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, സഞ്ജു ശിവറാം, ഗ്രേസ് ആന്റണി, ബിന്ദുപണിക്കര്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ആനന്ദ് കൃഷ്ണനാണ് ഛായാഗ്രാഹകന്‍. 

ഭീഷ്മ പർവ്വത്തിന്റെ മഹാവിജയത്തിന് ശേഷം മമ്മൂട്ടിയുടേതായി വ്യത്യസ്തങ്ങളായ ചിത്രങ്ങളാണ് വരുന്നത്. പുഴു, നൻപകൽ നേരത്ത് മയക്കം, സി.ബി.ഐ5, എന്നീ ചിത്രങ്ങൾക്കായി ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. 

Tags:    
News Summary - Mammootty plays the lead in Nizam Basheer's Next

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.