ഫാൻസിനെ തൃപ്തിപ്പെടുത്താനല്ല ഇരട്ട ക്ലൈമാക്സ് ; 24 വർഷത്തിന് ശേഷം രഹസ്യം വെളിപ്പെടുത്തി മമ്മൂട്ടി

ലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രമാണ് ഹരികൃഷ്ണൻസ്. 1998- പ്രദർശനത്തിനെത്തിയ ചിത്രത്തിന് ഇന്നും കാഴ്ചക്കാരേറെയാണ്. ഹരികൃഷ്ണൻസിന്റെ ഇരട്ട ക്ലൈമാക്സ് അന്ന് സിനിമാലോകത്ത് വലിയ ചർച്ചയായിരുന്നു. മോഹൻലാൽ- മമ്മൂട്ടി ആരാധകരെ തൃപ്തിപ്പെടുത്താനാണ് അത്തരമൊരു  ക്ലൈമാക്സ് ഒരുക്കിയതെന്നാണ്  അന്ന്   പ്രചരിച്ചിരുന്നത്.

എന്നാൽ യഥാർഥ കാര്യം അതല്ലത്രേ. മമ്മൂട്ടിയാണ് ചിത്രത്തിന്റെ ഇരട്ട ക്ലൈമാക്സിന്റെ പിന്നിലെ കാരണം വെളിപ്പെടുത്തിയത്. 'ഹരികൃഷ്ണൻസ് സിനിമക്ക് രണ്ട് ക്ലൈമാക്സുണ്ട്. ഹരിയും കൃഷ്ണനും ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നു. ആ പെൺകുട്ടി ഇവരിൽ ആരെ തെരഞ്ഞെടുക്കുന്നു എന്നതാണ് സിനിമയുടെ അവസാനം. സിനിമയുടെ പ്രചരണത്തിന് വേണ്ടിയാണ് രണ്ട് ക്ലൈമാക്സ് വച്ചത്. എന്നാൽ പ്രത്യേക സ്ഥലങ്ങളിൽ വ്യാപിപ്പിക്കണമെന്ന് വിചാരിച്ച് ചെയ്തതല്ല.

ഒരു നഗരത്തിൽ തന്നെ രണ്ട് തിയറ്ററുകളിൽ രണ്ട് തരം കഥാന്ത്യങ്ങളുണ്ടാകുമ്പോൾ ഇവ രണ്ടും കാണാൻ ആളുകൾ എത്തുമെന്നൊരു ദുർബുദ്ധിയോടെയോ സ്വബുദ്ധിയോടെയോ ചെയ്തൊരു കാര്യമാണ്. പക്ഷേ അത്, ഈ പ്രിന്റുകൾ അയക്കുന്ന ആളുകളുടെ കൂട്ടത്തിൽ ആർക്കോ അബദ്ധം പറ്റി അത് കേരളത്തിലെ രണ്ട് ഭാഗങ്ങളിലേക്ക് ആയിപ്പോയി. അതിന്റെ ഉദ്ദേശ്യം നല്ല ഉദ്ദേശ്യമായിരുന്നു. രണ്ട് പേർക്ക് കിട്ടിയാലും സന്തോഷിക്കുന്ന പ്രേക്ഷകർ ഇവിടെ ഉണ്ടായതുകൊണ്ട് ആ സിനിമ വലിയ വിജയമായത്'–മമ്മൂട്ടി പറഞ്ഞു.

Tags:    
News Summary - Mammootty Opens Up About Harikrishnan's Movie Double climax

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.