റിലീസിന് മുമ്പേ നേട്ടവുമായി മമ്മൂട്ടിയുടെ ടര്‍ബോ; പിന്നിലാക്കിയത് കമല്‍ഹാസൻ ചിത്രം 'ഇന്ത്യൻ 2'നെ

ഐ.എം.ഡി.ബിയുടെ മോസ്റ്റ് ആന്റിസിപ്പേറ്റഡ് സിനിമ പട്ടികയിൽ ഇടംപിടിച്ച് മമ്മൂട്ടിയുടെ ടർബോ. പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ചിത്രം. ഒന്നമത് പ്രഭാസിന്റെ കല്‍ക്കി 2898 എഡി ആണ്. കമൽ ഹാസന്റെ ഇന്ത്യൻ 2, രാജ്‌കുമാർ റാവു നായകനാകുന്ന ബോളിവുഡ് ചിത്രം ശ്രീകാന്ത് എന്നിവയെ പിന്നിലാക്കിയാണ് ടർബോ പട്ടികയിൽ രണ്ടാമതെത്തിയത്

സംവിധായകൻ മിഥുൻ മാനുവൽ തോമസാണ്  ചിത്രത്തിന്  തിരിക്കഥ ഒരുക്കിയിരിക്കുന്നത്. വൈശാഖ് ആണ് ആക്ഷൻ ചിത്രമായ ടർബോ സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി കമ്പനി അവതരിപ്പിക്കുന്ന ചിത്രം മെയ് 23 നാണ് തിയറ്ററുകളിലെത്തുന്നത്.

ടർബോയിൽ ജീപ്പ് ഡ്രൈവറായിട്ടാണ് മമ്മൂട്ടി എത്തുന്നത്. ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇയാളുടെ കഥയാണ് ചിത്രം പറയുന്നത്. മമ്മൂട്ടിക്കൊപ്പം കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആക്ഷന് ഏറെ പ്രധാന്യം കൊടുത്തുകൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ക്രിസ്റ്റോ സേവ്യറാണ് പശ്ചാത്തല സംഗീതം. 200 കിമീ സ്‍പീഡ് ചേസിങ് വരെ ചിത്രീകരിക്കാൻ സാധിക്കുന്ന ഹോളിവുഡിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ 'പർസ്യുട്ട് ക്യാമറ'യാണ് 'ടർബോ'യിൽ ഉപയോഗിച്ചിരിക്കുന്നത്. ഛായാഗ്രഹണം വിഷ്ണു ശർമ്മ. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ഡിസൈനർ മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ് റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, കോ ഡയറക്ടർ ഷാജി പടൂർ, കോസ്റ്റ്യൂം ആക്ഷൻ ഡയറക്ടർ ഫൊണിക്സ് പ്രഭു, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ആർ കൃഷ്‍ണൻ, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്‍ണു സുഗതൻ, പിആർഒ ശബരി എന്നിവരാണ്.



Tags:    
News Summary - Mammootty Movie Turbo On Second In Imbd most anticipated movies list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.