ആ മുഖം മൂടിക്ക് പിന്നിൽ മമ്മൂട്ടിയല്ല; 'റോഷാക്കി'ലെ വില്ലന്‍ മറ്റൊരു താരം, ടീസർ ചർച്ചയാവുന്നു

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് റോഷാക്ക്. ഒക്ടോബർ 7 ന് റിലീസിനെത്തുന്ന ചിത്രത്തിന്റെ പ്രീ റിലീസ് ട്രെയിലർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ. ടീസറിൽ മമ്മൂട്ടിക്കൊപ്പം മുഖംമൂടി ധരിച്ച ഒരാളെ കാണിക്കുന്നുണ്ട്. അത് ആസിഫ് അലിയാണെന്നാണ്  പ്രേക്ഷകരുടെ കണ്ടെത്തൽ.  

നിസാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക്ക് തിയേറ്റർ എക്‌സ്‌പീരിയൻസ് നൽകുന്ന ചിത്രമാണെന്ന് മമ്മൂട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിൽ കഥയെ നയിക്കുന്ന നായകൻ ഷറഫുദ്ധീൻ ആണെന്നും ബിന്ദു പണിക്കരുടെ ഗംഭീര പ്രകടനമാണെന്നും ഗ്രേസ് ആന്റണി, ജഗദീഷ്, കോട്ടയം നസീർ, സഞ്ജു ശിവറാം, ബാബു അന്നൂർ, മണി ഷൊർണൂർ എന്നിവരുടെ മികച്ച പ്രകടനകൾക്ക് സാക്ഷ്യം വഹിക്കുന്ന ചിത്രമായിരിക്കും റോഷാക്ക് എന്നും ഇന്റർവ്യൂകളിൽ മമ്മൂട്ടി വ്യകത്മാക്കിയിരുന്നു. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് റിലീസ് ചെയ്യുന്നത്.

റോഷാക്കിന്റെ തിരക്കഥ സമീർ അബ്ദുൽ ആണ് നിർവഹിച്ചിരിക്കുന്നത്. ചിത്ര സംയോജനം കിരൺ ദാസ്. സംഗീതത്തിനും പശ്ചാത്തല സംഗീതത്തിനും ഏറെ പ്രാധാന്യം ഉള്ള ചിത്രത്തിന്റെ സംഗീതം മിഥുൻ മുകുന്ദനും സൗണ്ട് ഡിസൈനർ നിക്സണും നിർവഹിക്കുന്നു. പ്രോജെക്ട് ഡിസൈനർ :ബാദുഷ, ചിത്രസംയോജനം :കിരൺ ദാസ്, കലാസംവിധാനം :ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചമയം : റോണക്സ് സേവ്യർ & എസ്സ് ജോർജ്, വസ്ത്രാലങ്കാരം:സമീറ സനീഷ് , പി ആർ ഓ : പ്രതീഷ് ശേഖർ.

Full View


Tags:    
News Summary - Mammootty Movie Rorschach teaser Went Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.