വാപ്പച്ചിയും മകനും നേർക്കുനേർ; മമ്മൂട്ടിയുടെയും ദുൽഖറി​ന്റെയും സിനിമകൾ ഒരേ ദിവസം റിലീസിന്

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം 'ഭീഷ്മപർവ്വ'വും ദുൽഖർ സൽമാന്റെ പുതിയ സിനിമയായ 'ഹേ സിനാമിക'യും ഒരേ ദിവസം തീയേറ്ററുകളിലേക്ക്. മാർച്ച് മൂന്നിനാണ് രണ്ട് സിനിമകളും റിലീസ് ചെയ്യുന്നത്. 'ഭീഷ്മപർവ്വം' സംവിധാനം ചെയ്തിരിക്കുന്നത് അമൽ നീരദ് ആണ്. കോറിയോ​ഗ്രാഫർ ബൃന്ദ മാസ്റ്ററുടെ കന്നി സംവിധാന സംരംഭമാണ് 'ഹേ സിനാമിക'.

പ്രഖ്യാപന സമയം മുതൽ ശ്ര​ദ്ധ നേടിയ സിനിമയാണ് 'ഭീഷ്മപർവ്വം'. സൂപ്പർഹിറ്റ് ചിത്രമായ 'ബിഗ് ബി' ഇറങ്ങി 14 വർഷത്തിനുശേഷം അമൽ നീരദും മമ്മൂട്ടിയും ഒരുമിക്കുന്ന സിനിമ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന 'ഭീഷ്മപർവ്വ'ത്തിൽ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

നീണ്ട മുടിയും താടിയുമായി മാസ്സ് ലുക്കിലുള്ള മമ്മൂട്ടിയുടെ ഗെറ്റപ്പ് തരംഗമായി മാറിയിരുന്നു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, തബു, ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ തുടങ്ങിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ക്യാമ ആനന്ദ് സി. ചന്ദ്രനും എഡിറ്റിങ് വിവേക് ഹർഷനും സംഗീതം സുഷിൻ ശ്യാമും നിർവഹിക്കുന്നു.

ദ്വിഭാഷാ ചിത്രമായാണ് 'ഹേ സിനാമിക' ഒരുങ്ങുന്നത്. യാഴാൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദുൽഖറിന്റെ നായികമാരായി അദിതി റാവു ഹൈദരിയും കാജൽ അഗർവാളും എത്തുന്നു. ചിത്രത്തിൽ ദുൽഖർ ആലപിച്ച 'അച്ചമില്ലൈ' എന്ന ഗാനം സൂപ്പർ ഹിറ്റ് ആയിരുന്നു. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'മേഘം' എന്ന് തുടങ്ങുന്ന ഗാനവും ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്.

Full View


ഒരു റൊമാന്റിക് കോമഡി ആയ 'ഹേ സിനാമിക' ജിയോ സ്റ്റുഡിയോയും ഗ്ലോബൽ വൺ സ്റ്റുഡിയോസും ചേർന്നാണ് നിർമിക്കുന്നത്. മദൻ കർക്കിയാണ് തിരക്കഥ. മറ്റു പ്രധാന വേഷങ്ങൾ ചെയ്‍തിരിക്കുന്നത് നക്ഷത്ര നാഗേഷ്, മിർച്ചി വിജയ്, താപ്പ, കൗശിക്, അഭിഷേക് കുമാർ, പ്രദീപ് വിജയൻ കോതണ്ഡ രാമൻ, ഫ്രാങ്ക്, സൗന്ദര്യാ, ജെയിൻ തോംപ്‍സൺ, നഞ്ഞുണ്ടാൻ, രഘു, സംഗീത, ധനഞ്‍ജയൻ, യോഗി ബാബു എന്നിവരാണ്. 

Tags:    
News Summary - Mammootty movie Bheeshmaparvam and Dulquer Salmaan's Hey Sinamika releasing on same day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.