വാലിബൻ തിയറ്ററിൽ; ദുബൈയിൽ കുടുംബസമേതം മമ്മൂട്ടിയും മോഹൻലാലും - ചിത്രം

 പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹൻലാൽ- ലിജോ ജോസ്  ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. 2024 ജനുവരി 25 ന് ചിത്രം തിയറ്ററുകളിൽ എത്തിയിട്ടുണ്ട്. പോസിറ്റീവ് പ്രതികരണമാണ്  ലഭിക്കുന്നത്.

മലൈക്കോട്ടൈ വാലിബൻ തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് മോഹൻലാലിനും കുടുംബത്തിനുമൊപ്പമുള്ള മമ്മൂട്ടിയുടെയും ഭാര്യ സുൽഫത്തിന്റെയും ചിത്രമാണ്. ദുബൈയിൽ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയതാണ് മമ്മൂട്ടിയും സുൽഫത്തും. കുടുംബസമേതമുള്ള മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലായിട്ടുണ്ട്. വാലിബനും ജയിംസും കണ്ടുമുട്ടി, മികച്ച ഫാമിലി ഫോട്ടോ എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. താരങ്ങളുടെ സുഹൃത്തായ സനില്‍ കുമാറാണ് ചിത്രം പങ്കുവെച്ചത്.


മോഹൻലാൽ- ലിജോ ചിത്രമായ വാലിബൻ  ഇന്ത്യയിൽ മാത്രമല്ല വിദേശരാജ്യങ്ങളിലും  പ്രദർശനത്തിനെത്തിയിട്ടുണ്ട്. പലദേശങ്ങളിൽ പോയി മല്ലന്മാരോട് യുദ്ധം ചെയ്ത് തറപറ്റിക്കുന്ന മലൈക്കോട്ടൈ വാലിബനായിട്ടാണ് ചിത്രത്തിൽ എത്തുന്നത്. മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപാണ് ഹിന്ദി പതിപ്പിൽ മോഹൻലാലിന് ശബ്ദം നൽകിയത്.

കാതലാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം. തിയറ്ററിൽ നിന്നും ഒ.ടി.ടിയിൽ നിന്നും മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. ഈ വർഷം ആദ്യം  പുറത്തിറങ്ങിയ ജയറാം ചിത്രമായ  ഓസ്‌ലറിലും മമ്മൂട്ടി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Tags:    
News Summary - Mammootty And Mohanlal Family Meet At Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.