Posted On
date_range Updated On
date_range ഇത് മലയാളിയുടെ കഥയെന്ന് ഫഹദ് ഫാസിൽ; മാലികിന്‍റെ മേക്കിങ് കാഴ്ചകൾ
മഹേഷ് നാരായണൻ ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം 'മാലിക്' ചർച്ചയാകുന്നതിനിടെ ചിത്രത്തിന്‍റെ മേക്കിങ് വിഡിയോ പങ്കുവെച്ച് അണിയറപ്രവർത്തകർ.
ചിത്രത്തിലെ സിംഗിൾ ഷോട്ടിനെകുറിച്ചും കൂറ്റൻ സെറ്റിനെ കുറിച്ചും സംവിധായകൻ മഹേഷ് നാരായണൻ തന്നെ വിവരിക്കുന്നുണ്ട്. ചിത്രത്തിനായി എടുത്ത തയാറെടുപ്പുകൾ ഫഹദ് ഫാസിൽ, നിമിഷ, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട് എന്നിവർ വിവരിക്കുന്നു.
ഇത് മലയാളിയുടെ കഥയാണെന്നും ഫഹദ് വിവരിക്കുന്നു.കടല്‍തീരത്ത് ഷൂട്ടിങ് ബുദ്ധിമുട്ടുള്ളതിനാല്‍ സെറ്റ് ഇട്ടാണ് പടം ചിത്രീകരിച്ചത്. സെറ്റിന്റെ മിനിയേച്ചര്‍ ഉണ്ടാക്കിയാണ് സെറ്റിന്റെ പൂര്‍ണ രൂപം എല്ലാവര്‍ക്കും മനസിലാക്കി കൊടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.