രാജസ്​ഥാനിലെ പെൺ ഭ്രൂണഹത്യയുടെ കഥയുമായി 'പിപ്പലാന്ത്രി' വരുന്നു

പുതുമുഖ താരങ്ങളെ അണിനിരത്തി പെൺ ഭ്രൂണഹത്യയുടെ കഥ പറയുന്ന 'പിപ്പലാന്ത്രി' റിലീസിനൊരുങ്ങി. രാജസ്ഥാനില്‍ ചിത്രീകരിച്ച ഈ സിനിമ സിക്കമോര്‍ ഫിലിം ഇൻറര്‍നാഷണലി​െൻറ ബാനറില്‍ നവാഗതനായ ഷോജി സെബാസ്​റ്റ്യന്‍ ആണ്​ സംവിധാനം ചെയ്യുന്നത്​.

സിനിമയിലെ ഗാനം കഴിഞ്ഞദിവസം മലയാളത്തിലെ താരങ്ങളുടെ ഫേസ്​ബുക്ക് പേജിലൂടെ പുറത്തുവിട്ടു. സാമൂഹിക ദുരാചാരമായ പെണ്‍ഭ്രൂണഹത്യയുടെ രഹസ്യങ്ങള്‍ തേടിയുള്ള പ്രയാണമാണ് 'പിപ്പലാന്ത്രി'യുടെ കഥാസാരം. രാജസ്ഥാന്‍ ഗ്രാമങ്ങളില്‍ നടക്കുന്ന അനുഷ്ഠാനങ്ങളും ആചാരങ്ങളും തനതായി ചിത്രീകരിച്ചതാണ് ഈ സിനിമയുടെ പുതുമ. പൂര്‍ണമായും രാജസ്ഥാന്‍ കേന്ദ്രീകരിച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. അവിടങ്ങളിലെ ഗ്രാമീണരുടെ ആചാരങ്ങളും ആഘോഷങ്ങളും നേരിട്ട് ചിത്രീകരിക്കുകയായിരുന്നു.


'സിനിമയ്ക്ക് വേണ്ടി പ്രത്യേകിച്ച് ഞങ്ങള്‍ ഒന്നും ഷൂട്ട് ചെയ്തിട്ടില്ല. ഗ്രാമങ്ങളിലെ പൗരാണിക ആചാരങ്ങള്‍ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രീകരിക്കാനായത്. കൃത്രിമമായിട്ടൊന്നും ചെയ്തിട്ടില്ല. ഗ്രാമ മുഖ്യന്മാരുടെ അനുമതിയോടെ നൂറുകണക്കിന് ഗ്രാമവാസികളെ അണിനിരത്തിയായിരുന്നു ചിത്രീകരണം' -സംവിധായകൻ ഷോജി സെബാസ്​റ്റ്യന്‍ പറയുന്നു. പെണ്‍ഭ്രൂണഹത്യയുടെ സാമൂഹിക രാഷ്​ട്രീയം ചർച്ച ചെയ്യുന്ന സിനിമയിലൂടെ ഗൗരവമേറിയ സാമൂഹിക പ്രശ്നമാണ് ദൃശ്യവത്​കരിക്കുന്നത്​.

സുരേഷ് വേലത്ത്, ഋഷി, മിയശ്രീ, ജോഷി നായര്‍, രാകേഷ്ബാബു, കാവ്യ, ജോണ്‍ മാത്യൂസ് തുടങ്ങിയവരാണ് അഭിനേതാക്കള്‍. എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍- പ്രഫ. ജോണ്‍ മാത്യൂസ്, ഛായാഗ്രഹണം- സിജോ എം. എബ്രഹാം, തിരക്കഥ- ഷെല്ലി ജോയ്, ഷോജി സെബാസ്റ്റ്യന്‍, എഡിറ്റര്‍- ഇബ്രു എഫ്എക്സ്, ഗാനരചന- ചിറ്റൂര്‍ ഗോപി, ജോസ് തോന്നിയാമല, സംഗീതം- ഷാൻറി ആൻറണി, ആര്‍ട്ട്- രതീഷ്, കോസ്റ്റ്യൂം ഡിസൈനര്‍- ബെന്‍സി കെ.ബി, മേക്കപ്പ്- മിനി സ്റ്റൈല്‍മേക്ക്, അസോസിയേറ്റ് ഡയറക്ടര്‍- സജേഷ് സജീവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്സ്- ജോഷി നായര്‍, രാകേഷ് ബാബു, പ്രൊഡക്ഷന്‍ മാനേജര്‍- എ.കെ. വിജയന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രഫ. ജോണ്‍ മാത്യൂസ്, സ്​റ്റിൽസ്​- മെഹ്രാജ്, പി.ആര്‍.ഒ- പി.ആര്‍. സുമേരന്‍. 

Tags:    
News Summary - Malayalam movie Pipilantri ready to release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.