Posted On
date_range Updated On
date_range മാധുരി ദീക്ഷിതിന്റെ മകൻ അരിൻ നെനെ കരൺ ജോഹർ സിനിമയിൽ സംവിധാന സഹായിയാകുന്നു
മുംബൈ: മാധുരി ദീക്ഷിതിന്റെ മകൻ അരിൻ നെനെ സംവിധാന സഹായിയാകുന്നു. കരൺ ജോഹറിന്റെ പുതിയ ചിത്രമായ 'റോക്കി ഔർ റാണി കി പ്രേം കഹാനി'യിലായ സംവിധാന സഹായിയായി എത്തുന്നത്. സംവിധാനരംഗത്തെക്കുള്ള കരൺ ജോഹറിന്റെ തിരിച്ചു വരവ് ചിത്രമാണ് റോക്കി ഔർ റാണി കി പ്രേം കഹാനി.
ഇതിന് മുമ്പ് 2016ൽ എ ദിൽ ഹേ മുഷ്കിലാണ് കരൺ ജോഹർ അവസാനമായി സംവിധാനം ചെയ്ത ചിത്രം. രൺവീർ സിങ്ങും അലിയ ഭട്ടുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ശബാന ആസ്മി, ധർമ്മേന്ദ്ര, ജയബച്ചൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.
ഏതാനം ദിവസങ്ങൾക്ക് മുമ്പ് കരൺ ജോഹർ സിനിമയെ സംബന്ധിച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. 2023ലാണ് സിനിമ തിയറ്ററുകളിലെത്തുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.