കശ്മീരിന്‍റെ ദൃശ്യ ശോഭയിൽ മേജർ രവി ചിത്രം 'പഹൽഗാം' ആദ്യഘട്ടം പൂർത്തിയായി

ഇന്ത്യയുടെ അഭിമാനമായ ഓപ്പറേഷൻ സിന്ദൂർ, ഓപ്പറേഷൻ മഹാദേവ് എന്നീ ശ്രദ്ധേയ സൈനിക മുന്നേറ്റങ്ങൾ മുൻനിർത്തിയുള്ള മേജർ രവി ചിത്രം 'പഹൽഗാം' ചിത്രീകരണത്തിന്‍റെ ആദ്യഘട്ടം പൂർത്തിയായി. കശ്മീരിന്റെ മനോഹര ദൃശ്യശോഭയിൽ ചിത്രീകരണത്തിന്റെ ആദ്യ ഘട്ടം പൂർത്തിയായി. കശ്മീരിലെ പഹൽഗാം, ശ്രീനഗർ എന്നിവിടങ്ങളിലെ പ്രകൃതി മനോഹാരിത പശ്ചാത്തലമാക്കി ഒരുക്കുന്ന സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം വിജയകരമായി പൂർത്തിയായതായി നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.

പ്രധാന ഔട്ട്ഡോർ രംഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ ഘട്ടത്തിലുള്ള ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ നിർണായക രംഗങ്ങൾ ഉൾപ്പെടുന്ന ഈ ഷെഡ്യൂൾ പൂർത്തിയായതോടെ, തുടർഘട്ട ചിത്രീകരണത്തിന് വേണ്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സോഷ്യൽ മീഡിയയിൽ മേജർ രവിയും സിനിമയുടെ നിർമാതാക്കളും ചേർന്നുള്ള പഹൽഗാമിൽ നിന്നുള്ള ചിത്രം ഇതിനകം ശ്രദ്ധ നേടിയിരിക്കുകയാണ്. 'പഹൽഗാമിൽ, ഇവിടെയാണ് കഥ തുടങ്ങുന്നത്' എന്ന് കുറിച്ചുകൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ പൂജ മൂകാംബിക ക്ഷേത്രത്തിൽ വെച്ച് അടുത്തിടെയാണ് നടന്നത്. പ്രസിഡൻഷ്യൽ മൂവീസ് ഇന്‍റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അനൂപ് മോഹൻ ആണ് സിനിമ നിർമിക്കുന്നത്. സിനിമയുടെ കൂടുതൽ വിശേഷങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുന്നതായിരിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

പാൻ-ഇന്ത്യ റിലീസ് ആയി ഒരുങ്ങുന്ന ചിത്രം ഇന്ത്യയിലെ പ്രധാന ഒമ്പത് ഭാഷകളിലേക്ക് ഡബ് ചെയ്യാനുള്ള പദ്ധതിയും ടീമിന് ഉണ്ട്. 'കീർത്തിചക്ര' ഉള്‍പ്പെടെയുള്ള ഒട്ടേറെ സിനിമകളിലൂടെ ശ്രദ്ധേയനായ സമവിധായകനാണ് മേജർ രവി. ഛായാഗ്രഹണം: എസ്. തിരുനാവുക്കരാസു, എഡിറ്റിങ്: ഡോൺ മാക്സ്, സംഗീതം: ഹർഷവർധൻ രമേശ്വർ, പ്രൊഡക്ഷൻ ഡിസൈൻ: വിനീഷ് ബംഗ്ലാൻ, മേക്കപ്പ്: റോണെക്സ് സേവ്യർ, ആക്ഷൻ ഡയറക്ഷൻ: കേച ഖംഫഖ്ഡീ, സെക്കൻഡ് യൂനിറ്റ് ക്യാമറ: അർജുൻ രവി, പി.ആർ.ഒ -ആതിര ദിൽജിത്ത്. 

Tags:    
News Summary - Major Ravi Operation Sindoor-based film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.