ലൈവിനിടെ ബാങ്കുവിളി, കഴിയുംവരെ മിണ്ടാതിരുന്ന്​ അവതാരക; വിഡിയോ ഏറ്റെടുത്ത്​ ആരാധകർ

ഫ്ലവേഴ്​സ്​ ടിവിയിലെ സ്റ്റാർ മാജിക്​ എന്ന ഷോയിലൂടെ പ്രശസ്​തയായ അവതാരകയാണ്​ ലക്ഷ്​മി നക്ഷത്ര. സ്റ്റാർ മാജിക്കിനോളം തന്നെ ഏറെ ഫാൻസുള്ള ലക്ഷ്​മി സമൂഹ മാധ്യമങ്ങളിലും സജീവമാണ്​. ഇൗയിടെ വെറൈറ്റി മീഡിയയുടെ യൂട്യൂബ്​ ചാനലിന്​ വേണ്ടി ലൈവിൽ വന്ന ലക്ഷ്​മിയുടെ ഒരു പ്രവൃത്തിയാണ്​ ആരാധകരിപ്പോൾ ഏറ്റെടുത്തിരിക്കുന്നത്​.

ലൈവിൽ ആരാധകരുമായി സംവദിക്കുന്നതിനിടെ സമീപത്തെ പള്ളിയിൽ നിന്നും ബാങ്കുവിളിയുയരുകയും ബാങ്ക്​ വിളിച്ച്​ കഴിയുംവരെ മിണ്ടാതിരുന്ന ലക്ഷ്​മി അതിനുള്ള കാരണം വിശദീകരിക്കുകയും ചെയ്തു. 'എ​െൻറ വീടി​െൻറ തൊട്ടിപ്പുറത്ത്​ പള്ളിയാണ്​. ഇൗ സമയത്ത്​ ലൈവിൽ വരു​േമ്പാൾ ബാങ്കി​െൻറ സമയമാണ്​. നമുക്കെല്ലാം ഒരുപോലെയാണല്ലോ... അതുകൊണ്ടാണ്​ ബാങ്കായപ്പോ കുറച്ചു നേര​ത്തേക്ക്​ ബ്രേക്കെടുത്തത്​. -ലക്ഷ്​മി വ്യക്​തമാക്കി. യൂട്യൂബ്​ വിഡിയോക്ക്​ താഴെ ലക്ഷ്​മിയുടെ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ട്​ നിരവധിയാളുകളാണ്​ എത്തിയത്​.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.