ഡോ.ശ്രീചിത്ര പ്രദീപ് ഒരുക്കുന്ന 'ഞാന്‍ കര്‍ണ്ണന്‍-2 വരുന്നു , ട്രെയിലർ പുറത്ത്

കൊച്ചി: സ്വാര്‍ത്ഥതയും അമിതമായ പണാസക്തിയും കുടുംബ ജീവിതത്തിന്‍റെ താളം തെറ്റിക്കുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലേക്ക് വിരല്‍ ചൂണ്ടിയ 'ഞാന്‍ കര്‍ണ്ണന്‍' ചിത്രത്തിന്‍റെ രണ്ടാം ഭാഗം പ്രേക്ഷകരിലേക്ക്. ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.

ദാമ്പത്യ ജീവിതത്തിലെ സ്വരച്ചേര്‍ച്ചകളുടെ കഥയൊരുക്കിയതിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ കിട്ടിയ ചിത്രമായിരുന്നു 'ഞാന്‍ കര്‍ണ്ണന്‍'. ശ്രിയാ ക്രിയേഷന്‍സിന്‍റെ ബാനറില്‍ ഡോ. ശ്രീചിത്ര പ്രദീപാണ് സംവിധാനം ചെയ്യുന്നത്. പ്രദീപ് രാജാണ് ചിത്രത്തിന്‍റെ നിര്‍മാണം നിർവഹിച്ചിരിക്കുന്നത്. ആദ്യഭാഗത്തിന് കഥയും തിരക്കഥയും ഒരുക്കിയ മുതിര്‍ന്ന എഴുത്തുകാരന്‍ എം.ടി അപ്പനാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനും കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്.

എം.ടി അപ്പന്‍റെ കഥയെ അടിസ്ഥനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സിനിമ പൂര്‍ണ്ണമായും കുടുംബ ബന്ധങ്ങളുടെ കഥയാണ് പറയുന്നതെന്ന് സംവിധായിക ഡോ. ശ്രീചിത്ര പ്രദീപ് പറഞ്ഞു.കുടുംബ ബന്ധങ്ങളില്‍ നടക്കുന്ന അതി വൈകാരിക മുഹൂര്‍ത്തങ്ങളെയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും സംവിധായിക വ്യക്തമാക്കി.

ടി എസ് രാജു, ടോണി, പ്രദീപ് രാജ്, ഡോ.ശ്രീചിത്ര പ്രദീപ്, മുരളി കാക്കനാട്. ജിതിൻ ജീവൻ ,രമ്യ രാജേഷ്, മനീഷ മനോജ്, കീഴില്ലം ഉണ്ണികൃഷ്ണ മാരാർ, ശിവദാസ് വൈക്കം,ജിബിൻ ടി.ജോർജ് ,ബേബി ശ്രിയാപ്രദീപ്, മാസ്റ്റർ ശക്തി റാം, സാവിത്രിപിള്ള , തുടങ്ങിയവരാണ് അഭിനേതാക്കള്‍.

കഥ, തിരക്കഥ, സംഭാഷണം - എം ടി അപ്പൻ, ക്യാമറ- ഹാരി മാര്‍ട്ടിന്‍, അസോസിയേറ്റ് ഡയറക്ടര്‍- നിഖില്‍ അഗസ്റ്റിൻ, അസോസിയേറ്റ് ഡയറക്ടേഴ്സ്- അനീഷ് സിനി, സബിന്‍ ആന്‍റണി, സനീഷ് ബാല, മേയ്ക്ക് അപ്പ് - മേരി തോമസ്, കോസ്റ്റ്യം സ്റ്റെഫി എം എക്സ്,കൊറിയോഗ്രാഫര്‍ - രാഖി പാർവ്വതി, പി.ആർ.ഒ പി.ആർ. സുമേരൻ. എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. 

Tags:    
News Summary - 'Njan Karnan-2' directed by Dr. Srichitra Pradeep is coming, trailer out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.