'25 വർഷം വേണ്ടിവന്നു ഇവിടെയൊന്നു തലകാണിക്കാൻ'; ഐ.എഫ്.എഫ്‌.കെയിൽ കുഞ്ചാക്കോ ബോബൻ

കുഞ്ചാക്കോ ബോബൻ, ദിവ്യ പ്രഭ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രമാണ് അറിയിപ്പ്. രാജ്യാന്തര ചലച്ചിത്രമേളയിൽ മത്സരവിഭാഗത്തിൽ ചിത്രം പ്രദർശനത്തിനെത്തിയിരുന്നു. മികച്ച അഭിപ്രായമാണ് ലഭിച്ചത്.

ചിത്രത്തിന്റെ പ്രദർശനത്തിന് കുഞ്ചാക്കോ ബോബനും എത്തിയിരുന്നു. 25 വർഷങ്ങൾ വേണ്ടി വന്നു ഇവിടെയൊന്ന് തല കാണിക്കാനെന്ന് സിനിമയുടെ പ്രദർശനത്തിന് ശേഷം നടൻ പറഞ്ഞു.

സിനിമക്കിടയിലും  സിനിമ കഴിഞ്ഞപ്പോൾ ലഭിച്ച കൈയടികളും മറക്കാൻ കഴിയാത്ത അനുഭവമാണ്. വളരെ സന്തോഷവും അഭിമാനവും തോന്നി. മറ്റു ഫിലിം ഫെസ്റ്റിവലിൽ നിന്ന് കിട്ടിയതിനേക്കാൾ കൈയടി ഇവിടെ നിന്ന് ലഭിച്ചു. പ്രത്യേകം എടുത്തു പറയേണ്ടത് മല‍യാളി പൊളിയാണെന്നാണ്. ഇനിയും ഇതുപോലുള്ള നല്ല ചിത്രങ്ങളുമായി മഹേഷിന്റെ കൂടെ വരാൻ കഴിയട്ടെ എന്നാണ് പ്രാർഥന' കുഞ്ചാക്കോ ബോബൻ പറഞ്ഞു.

അറിയിപ്പ് ഒ.ടി.ടി പ്രദർശനത്തിന്  ഒരുങ്ങുകയാണ്. ഡിസംബർ 16 നാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ പ്രദർശനത്തിനെത്തുന്നത്. കുഞ്ചാക്കോ ബോബനോടൊപ്പം ദിവ്യ പ്രഭ, ഫൈസൽ മാലിക്, ഡാനിഷ് ഹുസൈൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നോയിഡയിലെ ഒരു ഗ്ലാസ് നിർമാ കമ്പനിയിൽ ജോലി ചെയ്യുന്ന ദമ്പതിമാരുടെ കഥയാണ് ചിത്രം പറയുന്നത്.

Full View


Tags:    
News Summary - Kunchacko Boban Reaction About After Watching Ariyippu Movie In Iffk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.