ചാക്കോച്ചൻ പ്രിയാമണി ചിത്രം; ഓഫീസർ ഓൺ ഡ്യൂട്ടി ട്രെയ്‌ലർ പുറത്ത്

ജിത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ക്രൈം ത്രില്ലർ സിനിമയാണ് 'ഓഫീസർ ഓൺ ഡ്യൂട്ടി'. കുഞ്ചാക്കോ ബോബനും പ്രിയാമണിയും പ്രധാന വേഷങ്ങളിൽ എത്തുന്നത്. രചയിതാവും സംവിധായകനുമായ ഷാഹി കബീറാണ് തിരക്കഥയൊരുക്കിയത്. നായാട്ട്, ജോസഫ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ എഴുത്തുകാരനും ഇലവീഴാ പൂഞ്ചിറ സിനിമയുടെ സംവിധായകനുമാണ് ഷാഹി കബീർ.

ഡയറക്ടറും പ്രൊഡ്യൂസറുമായ മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിബി ചവറ, രഞ്ജിത്ത് നായർ എന്നിവരുടെ ദി ഗ്രീൻ റൂമുമായി സഹകരിച്ചാണ് സിനിമ നിർമ്മിക്കുന്നത്. ഒരു ഇമോഷണൽ ക്രൈം ത്രില്ലറായി നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, റംസാൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

കണ്ണൂർ സ്‌ക്വാഡ് ഡയറക്ടർ റോബി വർഗീസ് രാജ് ഛായാഗ്രഹണം നിർവഹിക്കുന്നു. ചമൻ ചാക്കോ എഡിറ്റർ. സംഗീത സംവിധാനം ജേക്സ് ബിജോയ് ആണ്. നീണ്ട ഇടവേളയ്ക്കു ശേഷം പ്രിയാമണി അഭിനയിക്കുന്ന ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത് ഫെബ്രുവരി 20 നാണ്.

Tags:    
News Summary - Chakochan Priyamani Movie; Officer On Duty trailer is out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.