കോടികൾ കളക്ഷൻ നേടി 'കുടുംബസ്ഥൻ' ഒ.ടി.ടിയിലേക്ക്

തമിഴ് ഫാമിലി ഡ്രാമ 'കുടുംബസ്ഥൻ' ഒ.ടി.ടിയിലേക്ക്. മണികണ്ഠനെ നായകനാക്കി രാജേശ്വർ കാളിസ്വാമി സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. 2025 ജനുവരി 24-നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ചിത്രം മാർച്ച് ഏഴ് മുതൽ സീ 5 വിലൂടെ സ്ട്രീമിങ് ആരംഭിക്കും. ഫെബ്രുവരി 28 ന് സ്ട്രീം ചെയ്യരുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു.

അജിത്തിന്‍റെ വിടാമുയർച്ചിയെയും മറികടന്നാണ് കുടുംബസ്ഥൻ ബോക്സ് ഓഫീസിൽ ഹിറ്റടിച്ചത്. എട്ട്‌ കോടി ബഡ്ജറ്റിൽ നിർമിച്ച ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 27 കോടിയാണ് നേടിയത്. മണികണ്ഠനെ കൂടാതെ സാൻവേ മേഘനയും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. കുറഞ്ഞ ബജറ്റും വളരെ കുറച്ച് പ്രൊമോഷനും മാത്രമായിട്ടും മികച്ച നിരൂപക പ്രശംസയാണ് ചിത്രം നേടിയത്.

രാജേശ്വർ കാളിസാമിയുടെ ആദ്യ ചിത്രമാണ് കുടുംബസ്ഥൻ. രാജേശ്വർ കാളിസാമിയും പ്രസന്ന ബാലചന്ദ്രനും ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രം സിനിമാകരൻ ബാനറിൽ എസ്.വിനോദ് കുമാറാണ് നിർമിച്ചത്. വൈശാഖാണ് ചിത്രത്തിനായി സംഗീതം നല്‍കിയത്. ഗുഡ് നൈറ്റ്, ലവർ എന്നീ സിനിമകൾക്ക് ശേഷം മണികണ്ഠന്റെ തുടർച്ചയായുള്ള മൂന്നാമത്തെ ഹിറ്റ് സിനിമയാണ് കുടുംബസ്ഥൻ.

Tags:    
News Summary - Kudumbasthan to OTT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.