തെയ്യം കലാകാരന്റെ ജീവിതം പറയുന്ന ചിത്രം; 'കുത്തൂട്' മാർച്ച് 22 ന്

ന്തോഷ് കീഴാറ്റൂർ, പുതുമുഖ നടൻ വിനോദ് മുള്ളേരി, സിജി പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മനോജ്.കെ. സേതു സംവിധാനം ചെയ്യുന്ന 'കുത്തൂട്' മാർച്ച് 22 ന് പ്രദർശനത്തിനെത്തുന്നു. തെയ്യം കലാകാരന്റെ ആത്മസംഘർഷങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ അഭിജിത്,ഉത്തമൻ, രവി പെരിയാട്ട്,തമ്പാൻ കൊടക്കാട്,ദേവനന്ദ, നിരോഷ് എന്നിവരും അഭിനയിക്കുന്നു.

ഫോർ ഫ്രണ്ട്സ് പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ, കെ.ടി. നായർ,വേണു പാലക്കാൽ, കൃഷ്ണകുമാർ കക്കോട്ടമ, വിനോദ് കുമാർ കരിച്ചേരി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവഹഹിക്കുന്നത് സംവിധായകൻ മനോജ് കെ സേതുവാണ്. പ്രദീപ് മണ്ടൂരാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

മണ്ണിനെയും മനുഷ്യനെയും സ്നേഹിച്ച് ,തെയ്യം കലയെ ഉപാസിച്ച് കഴിയുന്ന കാഞ്ഞനെന്ന തെയ്യം കലാകാരൻ്റെ ജീവിതത്തോടൊപ്പം അന്യം നിന്നു പോകുന്ന മണ്ണിന്റെയും പ്രകൃതിയുടെയും കഥ പറയുന്ന ചിത്രമാണ് "കുത്തൂട് ".ഡോക്ടർ ജിനേഷ്, കുമാർ എരമം, പ്രദീപ് മണ്ടൂർ എന്നിവരുടെ വരികൾക്ക് ജയചന്ദ്രൻ കാവുംതാഴ സംഗീതം പകരുന്നു.സിതാര കൃഷ്ണകുമാർ, അലോഷി ആദം എന്നിവരാണ് ഗായകർ.കല-സുനീഷ് വടക്കുമ്പാടൻ,ചമയം- വിനീഷ് ചെറു കാനം, പശ്ചാത്തല സംഗീതം- അനൂപ് വൈറ്റ് ലാൻ്റ്, പ്രൊഡക്ഷൻ കൺട്രോളർ-ഏ.വി. പുരുഷോത്തമൻ, പ്രൊഡക്ഷൻ മാനേജർ- അർജുൻ,പി. ആർ. ഒ.-എ എസ് ദിനേശ്.

Tags:    
News Summary - Koothadu movie Will Be Released On March 22

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.