സിനിമക്ക് മാത്രമല്ല, പ്രഭാസ് പൊതുപരിപാടിക്ക് വാങ്ങുന്നതും കോടികൾ

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് പ്രഭാസ്. എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രത്തിലൂടെയാണ് നടന്റെ താരമൂല്യം ഉയർന്നത്. രണ്ട് ഭാഗങ്ങളിലെത്തിയ ചിത്രത്തിന് ഇന്ത്യക്ക് പുറത്തുനിന്നും മികച്ച പ്രതികരണങ്ങൾ ലഭിച്ചിരുന്നു.

പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രമാണ് കൽക്കി 2898 എ.ഡി. 150 കോടിയാണ് ചിത്രത്തിലെ നടന്റെ പ്രതിഫലം. ഇപ്പോഴിതാ വാർത്തകളിൽ ഇടംപിടിക്കുന്നത് പൊതുപരിപാടികൾക്കായി നടൻ ഈടാക്കുന്ന പ്രതിഫലത്തെക്കുറിച്ചാണ്. സിയാസത്തിന്റെ റിപ്പോർട്ട് പ്രകാരം അഞ്ച് കോടി രൂപയാണ് നടൻ വാങ്ങുന്നത്. സാധാരണ സിനിമ റിലീസുമായി ബന്ധപ്പെട്ട പ്രേമോഷൻ പരിപാടികളിൽ മാത്രമേ പ്രഭാസ് എത്താറുള്ളൂ. അധികം പൊതുവേദികളിൽ നടൻ പ്രത്യക്ഷപ്പെടാറില്ല.

ജൂൺ 27 നാണ് കൽക്കി 2898 എ.ഡി തിയറ്ററുകളിലെത്തുന്നത്. പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്.സയൻസ് ഫിക്ഷൻ ചിത്രമാണ് കൽക്കി 2898 എ.ഡി. ഭൈരവ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. അശ്വത്ഥാമാ ആയിട്ടാണ് അമിതാഭ് ബച്ചൻ എത്തുന്നത്. ദീപിക പദുകോൺ, കമൽ ഹാസൻ എന്നിവരും നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 600 കോടി ബജറ്റിലായാണ് ചിത്രം ഒരുങ്ങുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി. അശ്വിനി ദത്താണ് ചിത്രം നിർമിക്കുന്നത്.

Tags:    
News Summary - Know how much Prabhas charges to appear at events or weddings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.