'ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി' ചിത്രീകരണം പുരോഗമിക്കുന്നു

പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ഹരിനാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി' എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.

മാറ്റ്വാഗ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഗൗതം, ഗോപു ആർ. കൃഷ്ണ എന്നിവർ ചേർന്നു നിർമിക്കുന്ന സിനിമയിൽ ഫൈസൽ വി. ഖാലിദ് ഛായാഗ്രഹണവും, എഡിറ്റിംങും നിർവഹിക്കുന്നു. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് പ്രശാന്ത് മോഹൻ എം.പിയാണ്.

വിനീത് ശ്രീനിവാസൻ, വൈക്കം വിജയലക്ഷ്മി, സിതാര കൃഷ്ണകുമാർ, നകുൽ നാരായണൻ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. റിജിൻ ആർ. ജെയും, ശ്യാം മംഗലത്തുമാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്.

പ്രൊഡക്ഷൻ ഡിസൈനർ ഡോ. സതീഷ് ബാബു മഞ്ചേരി. പ്രൊഡക്ഷൻ മാനേജർ ചന്ദ്രൻ പട്ടാമ്പി. മേക്കപ്പ് നയന എൽ രാജ്, കലാസംവിധാനം ഷറഫു ചെറുതുരുത്തി,

സ്റ്റണ്ട് ബ്രൂസ്‌ലി രാജേഷ്, നിശ്ചല ഛായാഗ്രഹണം കിരൺ കൃഷ്ണൻ, വസ്ത്രാലങ്കാരം പ്രീതി, സഹ സംവിധാനം മനോജ് പുതുച്ചേരി. ജോസഫ് അഖിൽ, ജിതിൻ, സമീർ, ശരൺ, അർച്ചന തുടങ്ങിംയവരാണ് അസിസ്റ്റന്റ് ഡയറക്ടർസ്. പബ്ലിസിറ്റി ഡിസൈനർ റെജി ആന്റണി, പി.ആർ.ഒ എം.കെ ഷെജിൻ തുടങ്ങിയവരാണ് മറ്റു അണിയറ പ്രവർത്തകർ.

കോമഡിയിലൂടെ ഒരു പ്രണയ കഥ പറയുന്ന ഈ സിനിമയിൽ ഗൗതം ഹരിനാരായണൻ, ദിവ്യ തോമസ് എന്നിവർ നായകനും, നായികയുമാവുന്നു. ട്രിനിറ്റി എലീസ പ്രകാശ്, വൈഗ കെ. സജീവ്, റെൻസി തോമസ്, ഗോപു ആർ. കൃഷ്ണ, സനോവർ, സുരേന്ദ്രൻ കാളിയത്ത്, നിസാർ മാമുക്കോയ, ഡോ. ഉണ്ണികൃഷ്ണൻ, കൃഷ്ണനുണ്ണി, അരുൺ

കുമാർ, പ്രഷീബ്, രാജേഷ് ബാബു, സായ് സായൂജ്യ, റക്കീബ്, വിപിൻ, അസനാർ, ബാദുഷ, ജീവശ്രീ, പ്രീത ഹരിനാരായണൻ, പ്രമിത, മാസ്റ്റർ അക്ഷത് തുടങ്ങിയ പുതുമുഖങ്ങളും ഈ സിനിമയിൽ അഭിനയിക്കുന്നു. ഷോർണൂർ, ചെറുതുരുത്തി, കോഴിക്കോട് എന്നിവിടങ്ങളിലാണ് പ്രധാന ലൊക്കേഷൻ.

Tags:    
News Summary - kla kla kli kli nazriya thirinju nokki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.