പുതുമുഖങ്ങളായ വിശാഖ് വിശ്വനാഥൻ, സ്വാതി ഷാജി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതയായ ശ്രീഷ്മ ആർ മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "കരുവ് " എന്ന ചിത്രത്തിന്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ റിലീസായി. മലയാളത്തിലെ പ്രശസ്തരായ നിരവധി താരങ്ങളുടെ ഫേയ്സ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്. ഷോബി തിലകൻ, കണ്ണൻ പട്ടാമ്പി,റിയാസ് എം ടി, സുമേഷ് സുരേന്ദ്രൻ, കണ്ണൻ പെരുമടിയൂർ, വിനു മാത്യു പോൾ, സ്വപ്ന നായർ, ശ്രീഷ്ണ സുരേഷ്, സുചിത്ര മേനോൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
ആല്‍ഫാ ഓഷ്യന്‍ എൻറർടെയിൻമെൻറ്സിെൻറ ബാനറില്‍ സുധീർ ഇബ്രാഹിം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിെൻറ ഛായാഗ്രഹണം ടോണി ജോര്‍ജ്ജ് നിര്‍വ്വഹിക്കുന്നു. സംഗീതം-റോഷന്‍ ജോസഫ്, എഡിറ്റര്‍- ഹരി മോഹന്‍ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൗടില്യ പ്രൊഡക്ഷൻസ്, പ്രോജക്ട് ഡിസൈനർ- റിയാസ് എം.ടി & സായ് വെങ്കിടേഷ്, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ, കലാ സംവിധാനം- ശ്രീജിത്ത് ശ്രീധർ, മേക്കപ്പ്- അനൂപ് സാബു, ആക്ഷൻ-അഷറഫ് ഗുരുക്കൾ, കോസ്റ്റ്യൂം- ലാവണ്യ, ചീഫ് അസോസിയേറ്റ് ഡയറകടര്‍- സുകൃത്ത്, സെക്കന്റ് ക്യാമറ- ശരൺ പെരുമ്പാവൂർ, സ്റ്റിൽസ്- വിഷ്ണു രഘു, ഡിസൈൻ- സൈൻ മാർട്ട്. ഇരുട്ടിന്റെ രാജാവ് എന്നറിയപ്പെടുന്ന ഒടിയന്റെ കഥ വീണ്ടും മലയാളത്തിൽ അവതരിപ്പിക്കുന്ന "കരുവ് " ജൂലൈ മാസം അവസാനത്തോടെ ഒടിടി റിലാസായിരിക്കും. വാര്‍ത്ത പ്രചരണം- പി.ശിവപ്രസാദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.