തമിഴിൽ വരാനിരിക്കുന്ന സിനിമകളിൽ ഏറെ പ്രതിക്ഷയുള്ള ചിത്രമാണ് ജയിലർ 2. നെൽസൻ സംവിധാനത്തിൽ രജനീകാന്ത് നായകനായെത്തുന്ന ചിത്രത്തിന്‍റെ റിലീസ് തിയതി പുറത്തു വിട്ടിരിക്കുകയാണ്. സിനിമയുടെ പ്രെമോയിലാണ് റിലീസ് തിയതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉള്ളത്.
ജയിലറിന്‍റെ ഒന്നാം ഭാഗത്തെ പ്രധാന വില്ലനായ വിനായകന്‍റെ കഥാപാത്രത്തിന്‍റെ സംഭാഷണത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. ടീസറിലുടനീളം മലയാള താരങ്ങളാണെന്നതും ശ്രദ്ധേയമാണ്. ജയിലറിന്‍റെ രണ്ടാം ഭാഗത്തെ പ്രധാന വില്ലൻ വേഷം കൈകാര്യം ചെയ്യുന്ന സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, ഹക്കീം ഷാജഹാൻ എന്നിവരെയെല്ലാം ടീസറിൽ കാണാം.
ഒക്ടോബർ 15ന് ചിത്രം തിയേറ്ററുകളിലെത്തും. 2023ലായിരുന്നു സിനിമയുടെ ഒന്നാം ഭാഗം വന്നത്. മോഹൻലാൽ, ശവരാജ് കുമാർ, രമ്യ കൃഷ്ണൻ എന്നിങ്ങനെ വമ്പൻ താരനിര അണിനിരന്ന ചിത്രം മികച്ച ബോക്സോഫിസ് കളക്ഷനാണ് കരസ്ഥമാക്കിയത്. ഒന്നാം ഭാഗത്തിന് സംഗീതം നിർവഹിച്ച അനിരുദ്ധ് രവിചന്ദ്രൻ തന്നെയാണ് രണ്ടാം ഭാഗത്തിന്‍റെയും സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.