അക്ഷയ് അജിത്തിന്റെ ‘ദിൽ’; ചിത്രീകരണം ജൂലൈ 6ന് ബംഗളൂരുവിൽ

നടനും പ്രശസ്ത കവർ സോങ് ഗായകനുമായ അക്ഷയ് അജിത്ത് സംവിധായകനായും നായകനായും അരങ്ങേറ്റം കുറിക്കുന്ന പുതിയ ചിത്രമാണ് 'ദിൽ'. പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന ചിത്രം ഈ മാസം 6-ന് ബാംഗ്ലൂരിൽ ചിത്രീകരണം ആരംഭിക്കും. ഒരു ഇമോഷണൽ സസ്പെൻസ് ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം, മനുഷ്യബന്ധങ്ങളിലെ വിശ്വാസവും ചതിയും പ്രമേയമാക്കിയാണ് ഒരുങ്ങുന്നത്.

വിശ്വസിച്ച ഒരാളിൽ നിന്ന് ലഭിക്കുന്ന വഞ്ചന ഒരു വ്യക്തിയുടെ ജീവിതത്തെ എത്രമാത്രം ആഴത്തിൽ സ്വാധീനിക്കുന്നു എന്ന യാഥാർത്ഥ്യമാണ് സിനിമ ചർച്ച ചെയ്യുന്നത്. മലയാളം, തമിഴ് കവർ സോങ്ങുകളിലൂടെ ദക്ഷിണേന്ത്യയിൽ ഇതിനകം തന്നെ ശ്രദ്ധേയമായ വ്യക്തിത്വമാണ് അക്ഷയ് അജിത്ത്. അഭിനയത്തിനപ്പുറം സംവിധാന മികവ് കൂടി പുറത്തെടുക്കാൻ ഒരുങ്ങുന്ന അക്ഷയുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമായിരിക്കും 'ദിൽ' എന്നാണ് റിപ്പോർട്ടുകൾ.

സിനി സൗത്ത് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് സജി ബേബിയാണ്. ബാംഗ്ലൂരിന് പുറമെ കേരളവുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

അജിത് തോമസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ഗോപി സുന്ദറും സിവിനും ചേർന്നാണ്. കലൈ കിങ്സ്റ്റൺ ആണ് ചിത്രത്തിന്റെ ആക്ഷൻ ഡയറക്ടർ. ജിൻസ് & മാർട്ടിൻ അസോസിയേറ്റ് ഡയറക്ടർമാരായും എൽദോസ്, ജെയിംസ്, ശരത് എന്നിവർ സഹസംവിധായകരായും പ്രവർത്തിക്കുന്നു. ജീവമോൻ (കലാസംവിധാനം), സൂര്യ (വസ്ത്രാലങ്കാരം), റൊണക്സ് (മേക്ക്‌അപ്പ്), പ്രമേഷ് (നൃത്ത സംവിധാനം), സജി പുതുപ്പള്ളി (പ്രൊഡക്ഷൻ കൺട്രോളർ) എന്നിവരാണ് ചിത്രത്തിന്റെ മറ്റ് പ്രധാന അണിയറ പ്രവർത്തകർ.  പി.ആർ.ഒ. പി.ആർ സുമേരൻ


Tags:    
News Summary - Akshay Ajith's 'Dil': shooting will begins in Bangalore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.