വമ്പൻ താരനിരയുമായി രഞ്ജിത്ത്-ഉദയ് കൃഷ്ണ ചിത്രം; 'ലോ ആന്റ് ഓഡർ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മലയാള സിനിമ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നായ 'ലോ ആന്റ് ഓഡർ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. 'തുടരും' എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ പ്രകാശ് വർമ്മയെ കേന്ദ്ര കഥാപാത്രമാക്കി, സംവിധായകൻ രഞ്ജിത്ത് ഒരുക്കുന്ന ഈ ചിത്രം ജൂലൈ 24-ന് തിയറ്ററുകളിൽ എത്തും. പോസ്റ്റർ പുറത്തിറങ്ങിയതോടെ വലിയൊരു താരനിരയെ അണിനിരത്തുന്ന ചിത്രം വലിയ പ്രതീക്ഷയാണ് സിനിമാ പ്രേമികൾക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്.

സത്യം സിനിമാസ്, മഹാ സുബൈർ മൂവീക്ഷേത്ര എന്നീ ബാനറുകളിൽ പ്രേമചന്ദ്രൻ എ.ജി, മഹാ സുബൈർ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് പ്രശസ്ത തിരക്കഥാകൃത്ത് ഉദയ് കൃഷ്ണയാണ്. ആകർഷകമായ പ്ലോട്ടും ഉദയ് കൃഷ്ണയുടെ ആക്ഷൻ-ത്രില്ലർ ശൈലിയും ചേരുമ്പോൾ ചിത്രം ഒരു മികച്ച എന്റർടൈനറായിരിക്കുമെന്നാണ് പ്രതീക്ഷ. മലയാള സിനിമയിലെ മുൻനിര താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ അണിയറയിൽ പ്രഗത്ഭരായ സാങ്കേതിക പ്രവർത്തകരുടെ നീണ്ട നിരതന്നെയുണ്ട്.

അഭിരാമി, റിനോഷ് ജോർജ്ജ്, ജോണി ആന്റണി, ജോയ് മാത്യു, ഭീമൻ രഘു, സുരേഷ് കൃഷ്ണ, അജയ് വാസുദേവ്, ശങ്കർ രാമകൃഷ്ണൻ, സാബു മോൻ, നന്ദു തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. പ്രശാന്ത് രവീന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയൽ സംഗീതം നൽകുന്നു. ബിജിബാലിന്റെ പശ്ചാത്തല സംഗീതം ചിത്രത്തിന് മറ്റൊരു കരുത്താകും.

കപിൽ കപിലൻ,റ്റോജൻ റ്റോബി,അനില രാജീവ് എന്നിവരാണ് ഗായകർ,എഡിറ്റർ-മനോജ് കണ്ണോത്ത്,ലൈൻ പ്രൊഡ്യൂസർ- സുനിൽ സിങ്ങ്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അതുൽ പ്രേം,സൈനുദ്ദീൻ,പ്രൊഡക്ഷൻ കൺട്രോളർ-പ്രശാന്ത് നാരായണൻ,പ്രൊഡക്ഷൻ ഡിസൈൻ- സാബുറാം,വസ്ത്രാലങ്കാരം-സമീറ സനീഷ്,മേക്കപ്പ്-റോഷൻ എൻ ജി,സ്റ്റിൽസ്-പ്രേംലാൽ പട്ടാഴി,പോസ്റ്റർ ഡിസൈൻ-ആന്റണി സ്റ്റീഫൻ,അസ്സോസിയേറ്റ് ഡയറക്ടർ-ബോസ് വി,കാസ്റ്റിങ്ങ് ഡയറക്ടർ-ശാലിനി,ശബ്ദമിശ്രണം-വിഷ്ണു സുജാതൻ,സൗണ്ട് ഡിസൈനർ-കിഷൻ സപ്താ,നൃത്ത സംവിധാനം- ഷെരീഫ്,അർച്ചന,സംഘട്ടനം-കലൈ കിങ്സ്റ്റൺ,ഫീനിക്സ് പ്രഭു,മാഫിയ ശശി,പിസി സ്റ്റണ്ട്സ്,പി ആർ ഒ-എ എസ് ദിനേശ്.

Tags:    
News Summary - First look poster of 'Law and order' movie released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.