ഇന്ത്യയിൽ 400 കോടി തൊടാൻ കാന്താര; രണ്ടാം വാരത്തിലും ബോക്സ് ഓഫിസ് കുതിപ്പ്

ഋഷഭ് ഷെട്ടിയുടെ കാന്താര ചാപ്റ്റർ1 രണ്ടാം വാരത്തിലും ബോക്സ് ഓഫിസിൽ മികച്ച പ്രകടനം തുടരുകയാണ്. രണ്ടാം ശനിയാഴ്ച ചിത്രം 38 കോടി രൂപ നേടിയെന്നാണ് ട്രേഡ് പോർട്ടലായ സാക്നിൽക്കിന്റെ റിപ്പോർട്ട്. ഇത് ചിത്രത്തിന്‍റെ ഇന്ത്യയിലെ മൊത്തം കലക്ഷൻ 397.65 കോടി രൂപയാക്കി. ചിത്രം ഉടൻ തന്നെ 400 കോടി രൂപ കടക്കുമെന്നും 2025ലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി സ്ഥാനം ഉറപ്പിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഒക്ടോബർ രണ്ടിനാണ് കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ കാന്താര ചാപ്റ്റർ1 റിലീസ് ചെയ്തത്. ശനിയാഴ്ച, കന്നഡയിൽ നിന്ന് 11.25 കോടി രൂപയും, തെലുങ്കിൽ 5.25 കോടിയും, തമിഴിൽ 4.75 കോടിയും, മലയാളത്തിൽ 3.25 കോടിയും ചിത്രം നേടി. ഹിന്ദി ബോക്സ് ഓഫിസിൽ നിന്ന് ശനിയാഴ്ച 13.5 കോടി രൂപയാണ് കാന്താര നേടിയത്.

അതേസമയം, ഈ വർഷം 1000 കോടി കടക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമാകാൻ കാന്താരക്ക് സാധിക്കുമോ എന്നറിയാനാണ് ഇപ്പോൾ പ്രേക്ഷകർ കാത്തിരിക്കുന്നത്. ഋഷഭ് ഷെട്ടി, രുക്മിണി വസന്ത്, ഗുൽഷൻ ദേവയ്യ, ജയറാം തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. മൂന്നാം ഭാഗത്തിന്റെ ടീസറോടെയാണ് രണ്ടാം ഭാഗം അവസാനിക്കുന്നത്.

ആദ്യ ദിനം കന്നഡയിൽ നിന്ന് 19.6 കോടിയും, തെലുങ്കിൽ നിന്ന് 13 കോടിയും, ഹിന്ദിയിൽ നിന്ന് 18.5 കോടിയും, തമിഴിൽ നിന്ന് 5.5 കോടിയും, മലയാളത്തിൽ നിന്ന് 5.25 കോടിയുമാണ് ചിത്രത്തിന് ലഭിച്ചത്. 30 കോടി രൂപയുടെ മുൻകൂർ ബുക്കിങ്ങാണ് ചിത്രം നേടിയത്. ‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍’ എന്നാണ് പ്രീക്വലിന് നല്‍കിയിരിക്കുന്ന പേര്.

കെ.ജി.എഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1ന്റെയും നിര്‍മാതാക്കള്‍. ഹോംബലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂരും ചാലുവെ ഗൗഡയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അജനീഷ് ലോക്നാഥ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. അരവിന്ദ് കശ്യപ് ഛായാഗ്രഹണം നിർവഹിക്കുന്നു. 

Tags:    
News Summary - Kantara Chapter 1 box office collection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.