Posted On
date_range Updated On
date_range കങ്കണയുടെ തലൈവി സെപ്തംബർ 10ന് റിലീസ് ചെയ്യും
കങ്കണ റണാവത്ത് കേന്ദ്ര കഥാപാത്രമാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രം തലൈവി സെപ്റ്റംബര്‍ 10ന് റിലീസ് ചെയ്യും.കങ്കണ തന്നെയാണ് ചിത്രത്തിന്റെ റിലീസ് തീയതി അടങ്ങിയ പുതിയ പോസ്റ്റര്‍ പങ്കുവെച്ചത്. ചിത്രം തിയറ്ററിലാണ് റിലീസ് ചെയ്യുക.
ചിത്രത്തില്‍ മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വേഷമാണ് കങ്കണ അവതരിപ്പിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് എ എല്‍ വിജയ് ആണ്. ചിത്രത്തില്‍ എം.ജി.ആറിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അരവിന്ദ് സ്വാമിയാണ്.
2021 ഏപ്രില്‍ 23നാണ് തലൈവി റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനം കാരണം റിലീസ് മാറ്റിവെക്കുകയായിരുന്നു. ഹിന്ദി, തമിഴ്, തെലുങ്കു ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.