കൊറിയോഗ്രാഫറായോ സ്റ്റണ്ട് മാസ്റ്ററുടെ സഹായിയായോ സിനിമയിൽ തുടരും; മറ്റൊരു ജീവിതമില്ല- കമൽ ഹാസൻ

 വസാന ശ്വാസം വരെ സിനിമയിൽ തുടരുമെന്ന് കമൽഹാസൻ. ഇപ്പോൾ കാണുന്ന സൗഭാഗ്യങ്ങളെല്ലാം നൽകിയത് സിനിമയാണെന്നും അതു മുഴുവൻ നഷ്ടപ്പെട്ടാലും കൊറിയോഗ്രാഫറായോ സ്റ്റണ്ട് മാസ്റ്ററിന്റെ അസിസ്റ്റന്റായോ സിനിമയിൽ തന്നെ നിൽക്കുമെന്നും നടൻ പറഞ്ഞു.

സിനിമയെ ഏറെ സ്നേഹിക്കുന്ന ആളാണ് ഞാൻ. സിനിമയിൽ തന്നെ ജോലി ചെയ്യണം. കൊറിയോഗ്രാഫറായോ സ്റ്റണ്ട് മാസ്റ്ററുടെ അസിസ്റ്റന്റായോ ജോലി ചെയ്യാം. കാരണം സിനിമക്കപ്പുറം മറ്റൊരു ജീവിതമില്ല- നടൻ പറഞ്ഞു.

സിനിമയിലെ പരാജയങ്ങളിൽ ആശങ്കപ്പെടാറില്ല. വിജയം പോലെ തന്നെ പരാജയവും അനിവാര്യമാണ്. ഒരു രൂപ പോലും മുടക്കാതെ സിനിമയിൽ എത്തിയ ആളാണ്. ഞാനൊഴുക്കിയ വിയർപ്പിൽ നിന്നും കഠിനാധ്വാനത്തിൽ നിന്നും നേടിയതാണെല്ലാം നടൻ കൂട്ടിച്ചേർത്തു.

ഇന്ത്യൻ 2 ആണ് ഇനി പുറത്തു ഇറങ്ങാനുള്ള കമൽ ഹാസൻ ചിത്രം. വിക്രമാണ് ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയത്. ചിത്രം വൻ വിജയമായിരുന്നു.

Tags:    
News Summary - Kamal Haasan opens Up About His Movie passion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.