നയൻതാരയുടേയും വിക്കിയുടേയും ജീവിതത്തിലെ മികച്ച ഘട്ടമായിരിക്കും; 'ഉയിരും ഉലകവും'... ആശംസയുമായി കാജൽ

വിഘ്നേഷ് ശിവനും നയൻതാരക്കും ആശംസകളുമായി നടി കാജൽ അഗർവാൾ. കുഞ്ഞുങ്ങൾ ജനിച്ച വിവരം പങ്കുവെച്ചു കൊണ്ടുള്ള വിഘ്നേഷ് ശിവന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് ചുവടെയാണ് ആശംസ നേർന്നത്. ജീവിതത്തിലെ മനോഹരമായ ഘട്ടമായിരിക്കുമെന്നും ആശംസ നേർന്നു കൊണ്ട് കാജൽ പറഞ്ഞു.

"നയനും വിക്കിക്കും അഭിനന്ദനങ്ങൾ !! രക്ഷിതാക്കളുടെ ക്ലബ്ബിലേക്ക് സ്വാഗതം - തീർച്ചയായും ജീവിതത്തിലെ ഏറ്റവും മികച്ച ഘട്ടമായിരിക്കും ഇത്. . ഉയിരിനും ഉലകത്തിനും ഒരുപാട് സ്നേഹവും അനുഗ്രഹങ്ങളും."- കാജൽ കുറിച്ചു.

ഒക്‌ടോബർ ഒൻപതിനാണ് നയൻതാരക്കും വിഘ്നേഷ് ശിവനും ഇരട്ടകുഞ്ഞുങ്ങൾ പിറന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞുങ്ങൾ ജനിച്ച വിവരം താരങ്ങൾ പങ്കുവെച്ചത്. 

"നയനും ഞാനും അമ്മയും അപ്പയും ആയി. അനുഗ്രഹിക്കപ്പെട്ട ഇരട്ട കുഞ്ഞുങ്ങളാണ്. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം". നയന്‍താരയും വിഘ്നേഷും കുഞ്ഞുങ്ങളുടെ കാലുകളില്‍ ഉമ്മ വയ്ക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് കുറിച്ചു. 

ഏഴുവർഷത്തെ പ്രണയത്തിന് ശേഷം ജൂൺ ഒൻപതിനായിരുന്നു നയൻതാരയുടേയും വിഘ്നേഷ്  ശിവന്റേയും വിവാഹം. 




Tags:    
News Summary - Kajal Aggarwal welcomes Nayanthara and Vignesh Shivan to parents club

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.