'നീതിയല്ല നിയമമാണ്'; പൃഥ്വിയും ആസിഫും ഒന്നിക്കുന്ന 'കാപ്പ'യുടെ ട്രെയിലർ പുറത്ത്

പൃഥ്വിരാജിനെയും ആസിഫ് അലിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കാപ്പയുടെ ട്രെയിലർ പുറത്തിറങ്ങി.. സരിഗമയും തീയറ്റർ ഓഫ് ഡ്രീംസും ചേർന്ന് ക്രിസ്മസ് റിലീസ് ആയി ഡിസംബർ 22നാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. അപർണ ബാലമുരളിയാണ് നായിക വേഷത്തിൽ.

തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് കാപ്പയുടെ കഥ പറയുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും കൊട്ടമധു എന്ന കഥാപാത്രവും ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരുന്നു. അന്ന ബെന്നും ദിലീഷ് പോത്തനും ജഗദീഷും നന്ദുവുമാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം- ജോമോൻ ടി ജോൺ എഡിറ്റർ-ഷമീർ മുഹമ്മദ് പ്രൊഡക്ഷൻ കൺട്രോളർ- സഞ്ചു ജെ അസോസിയേറ്റ് ഡയറക്ടർ- മനു സുധാകരൻ കലാസംവിധാനം- ദിലീപ് നാഥ് വസ്ത്രാലങ്കാരം- സമീറ സനീഷ് മേക്കപ്പ്- സജി കാട്ടാക്കട സ്റ്റിൽസ്-ഹരി തിരുമല.

Full View


Tags:    
News Summary - Kaapa - Official Trailer is out starring Prithiviraj Sukumaran Aparna Balamurali Asif Ali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.