വ്യത്യസ്​ത ഗെറ്റപ്പിൽ വീണ്ടും ഫഹദ്​; 'ജോജി' ട്രെയിലർ

ദിലഷ്​ പോത്തന്‍റെ സംവിധാനത്തിൽ ഫഹദ്​ ഫാസിൽ നായകനായെത്തുന്ന ജോജിയുടെ ട്രെയി​ലറെത്തി. ആമസോൺ പ്രൈം വിഡിയോയാണ്​ ട്രെയിലർ പുറത്ത്​ വിട്ടത്​. ഷേക്​സ്​പിയറിന്‍റെ വിഖ്യാത നാടകമായ മക്​ബത്തിൽ നിന്ന്​ പ്രചോദനമുൾക്കൊണ്ടാണ്​ ദിലീഷ്​ പോത്തൻ ജോജി ഒരുക്കിയിരിക്കുന്നത്​.

ശ്യാം പുഷ്​കരൻ തിരക്കഥ രചിച്ച ചിത്രത്തിൽ ബാബുരാജ്​, ഷമ്മി തിലകൻ, ഉണ്ണിമായ പ്രസാദ്​, ബേസിൽ ജോസഫ്​ എന്നിവരും വേഷമിടുന്നു. ഭാവന സ്റ്റുഡിയോസ്​, ഫഹദ്​ ഫാസിൽ ആൻഡ്​ ഫ്രണ്ട്​സ്​, വർക്കിംഗ്​ ക്ലാസ്​ ഹീറോ എന്നിവർ ചേർന്നാണ്​ ചിത്രം നിർമ്മിക്കുന്നത്​.

എഞ്ചിനീയറിങ്​ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച ജോജിയെന്ന യുവാവായാണ്​ ഫഹദ്​ ഫാസിൽ വേഷമിടുന്നത്​. ജോജിക്ക്​ സമ്പന്നനായ ഒരു എൻ.ആർ.ഐ ആവുകയാണ്​ ലക്ഷ്യം. കുടുംബത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ സംഭവത്തെ തുടർന്ന്​ തന്‍റെ പദ്ധതികൾ നടപ്പിലാക്കാൻ ജോജി തീരുമാനിക്കുന്നു. ഏപ്രിൽ ഏഴിന്​ ആമസോൺ പ്രൈം വഴി ചിത്രം റിലീസ്​ ചെയ്യും. 

Full View

Tags:    
News Summary - Joji Movie Trailer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.