ഷാറൂഖ് ഖാന്റെ പാട്ടുമായി ജോൺ സിന- വിഡിയോ
ഷാറൂഖ് ഖാനോടുള്ള ആരാധന പങ്കുവെച്ച് റെസ്ലിങ് താരം ജോൺ സിന.1997 ൽ പുറത്തിറങ്ങിയ 'ദിൽ തൊ പാഗൽ ഹെ' എന്ന ചിത്രത്തിലെ 'ഭോലി സി സൂറത്ത്' എന്ന ഗാനമാണ് ആലപിച്ചിരിക്കുന്നത്. ടീം ഷാറൂഖ് ഖാൻ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വിഡിയോ സോഷ്യൽമീഡിയയിൽ ഇടംപിടിച്ചിരിക്കുന്നത്.
താരം ജിമ്മിൽ നിന്നാണ് ഗാനം ആലപിക്കുന്നത്. 'വളർച്ചയുടെ പാതയിൽ, എവിടെ നിന്ന് പഠിക്കാമെന്ന് നിങ്ങൾക്കറിയില്ല. ഞങ്ങൾ ജിമ്മിലാണിപ്പോൾ, അതിനാൽ ഞങ്ങൾ വളരുകയാണ്. വളരാൻ കുറെ വഴികളുണ്ട്, അതിനാൽ പാട്ട് പഠിക്കാൻ ഞാൻ പരമാവധി ശ്രമിക്കും'- എന്ന് ആമുഖമായി പറഞ്ഞുകൊണ്ടാണ് പാട്ട് പാടി തുടങ്ങിയത്. ജോൺ സിനയുടെ പാട്ട് എസ്. ആർ.കെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
ഉദിത് നാരായണും ലതാ മങ്കേഷ്‌കറും ചേർന്നാണ് 'ഭോലി സി സൂറത്ത്' എന്ന ഗാനം സിനിമയിൽ ആലപിച്ചിരിക്കുന്നത്. യഷ് ചോപ്രയാണ് 'ദിൽ തൊ പാഗൽ ഹെ' എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മാധുരി ദീക്ഷിത്, കരീഷ്മ കപൂർ എന്നിവരായിരുന്നു ചിത്രത്തിലെ നായികമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.