ബോളിവുഡ് താരം ജോൺ എബ്രഹാം കൊച്ചിയിൽ എത്തുന്നു...

 ബോളിവുഡ് താരം ജോൺ എബ്രഹാം കൊച്ചിയിൽ എത്തുന്നു. നടൻ നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമായ മൈക്കിന്റെ പ്രീ- റിലീസ് പരിപാടിയുടെ ഭാഗമായിട്ടാണ് നടൻ ആഗസ്റ്റ് 17ന് കേരളത്തിൽ എത്തുന്നത്. ജോൺ എബ്രഹാം എന്റർടൈൻമെന്റ് നിർമിക്കുന്ന ആദ്യ മലയാള ചിത്രമാണ് മൈക്ക്. ഓഗസ്റ്റ് 17ന് വൈകുന്നേരം 6 മണിക്ക് കൊച്ചിയിലെ സെന്റർ സ്‌ക്വയർ മാളിലാണ് പരിപാടി. ആദ്യം പത്രസമ്മേളനവും ശേഷം പ്രീ-റിലീസ് ഇവന്റും പൊതുജനവുമായിട്ടുള്ള സംവാദവുമുണ്ടാകും. 'ട്രാവൽ വിത്ത് മൈക്ക്' കോണ്ടെസ്റ്റിലെ വിജയികളെയും ചടങ്ങിൽ അനുമോദിക്കും.

ബിവെയർ ഓഫ് ഡോഗ്സ് സിനിമയുടെ സംവിധായകൻ വിഷ്ണുശിവപ്രസാദ് സംവിധാനം നിർവഹിക്കുന്ന മൈക്ക്, രചിച്ചിരിക്കുന്നത് കല വിപ്ലവം പ്രണയം സിനിമയുടെ തിരക്കഥാകൃത്ത് ആഷിഖ് അക്ബർ അലിയാണ്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം സാമൂഹിക പ്രസക്തിയുള്ള കഥയാണ് പറയുന്നത്. നവാഗതൻ രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രത്തിൽ തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ അനശ്വര രാജനാണ് നായിക.


രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം രാധാകൃഷ്ണൻ, സിനി എബ്രഹാം, രാഹുൽ, നെഹാൻ, റോഷൻ ചന്ദ്ര, ഡയാന ഹമീദ്, കാർത്തിക്ക് മണികണ്ഠൻ, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെഞ്ചുറി വിതരണം ചെയ്യുന്ന മൈക്ക് ആഗസ്റ്റ് 19നാണ് തിയറ്ററിൽ എത്തുന്നത്.

Tags:    
News Summary - John Abraham Arrival Kochi At august 17 For His Mike Movie pre-release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.