ജെറിയുടെ ആൺമക്കൾ ടീസർ പുറത്ത്

എമ്മ ഗ്ലോബൽ ഗ്രൂപ്പ് ക്രീയേഷൻസ് നിർമിച്ച് ജിജോ സെബാസ്റ്റ്യൻ കഥയും, തിരക്കഥയും എഴുതി സംവിധാനം ചെയ്ത 'ജെറിയുടെ ആൺമക്കൾ' എന്ന മലയാള സിനിമ റിലീസിങ്ങിന് ഒരുങ്ങുന്നു. കേരളത്തിലും ഗൾഫ് രാജ്യങ്ങളിലും സെപ്റ്റംബർ 19ന് ചിത്രം പ്രദർശനത്തിനെത്തുകയാണ്. കേരളത്തിൽ ശ്രീപ്രിയ കംബയൻസ്, ഗൾഫിൽ ഫിലിം മാസ്റ്റർ എന്നീ കമ്പനികളാണ് സിനിമ പ്രദർശനത്തിന് എത്തിക്കുക.

സോഷ്യൽ മീഡിയ പ്രൊമോഷൻസിന്റെ ഭാഗമായി എമ്മ ഗ്ലോബൽ ഗ്രൂപ്പ് ക്രീയേഷൻസ് നടത്തിയ "ഒരു പേപ്പർ...ഒരു ദ്വാരം... ഒരു സിനിമ" എന്ന ക്യാപ്ഷനിൽ ഊന്നിയുള്ള ഒരു കൺസെപ്റ്റ് ടീസർ അനുശ്രീ, നൈല ഉഷ എന്നിവരുടെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു.

ജെറി എന്ന പ്രവാസി വർഷങ്ങൾക്കു ശേഷം അവധിക്കു സ്വന്തം വീട്ടിലെത്തിയപ്പോൾ സ്വന്തം ആണ്മക്കളിൽ നിന്നും ഭാര്യയിൽ നിന്നും അപരിചിതത്വം നേരിടേണ്ടി വരുന്നതാണ് ചിത്രത്തിന്റെ കഥാതന്തു. ഡോ. സുരേഷ് പ്രേം, ഐശ്വര്യ നമ്പ്യാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന സിനിമയിൽ നോബി, അജിത് കൂത്താട്ടുകുളം, ബിജു കലാവേദി, ശൈലജ പി അമ്പു, നീതു ശിവ, ചിത്ര വർമ്മ എന്നിവരും മറ്റു വേഷങ്ങളിൽ എത്തുന്നുണ്ട്.

ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മഞ്ജു, ഡി.ഒ.പി -സുനിൽ പ്രേം, എഡിറ്റർ -കെ. ശ്രീനിവാസ്, സംഗീതം -റിച്ചിൻ കുഴിക്കാട്, പശ്ചാത്തല സംഗീതം -മുരളി അപ്പാടത്ത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ -സാജു എഴുപുന്ന, കലസംവിധാനം -ഷിബുരാജ് എസ്. കെ, വസ്ത്രാലങ്കാരം -അജി ആലപ്പുഴ, മേക്കപ്പ് -ലാൽ കരമന, സ്റ്റിൽസ് -അനു പള്ളിച്ചൽ, പ്രൊഡക്ഷൻ കൺട്രോളർ -ഷാജി കൊല്ലം തുടങ്ങിയവരാണ്.

ഈ ചിത്രത്തിലൂടെ പ്രമുഖനായ ക്രിസ്തിയ ഭക്തിഗാന രചയിതാവ് ഫാദർ ഷാജി തുമ്പേചിറയിൽ ആദ്യമായി സിനിമക്ക് ഗാനം എഴുതുന്നു. നിത്യ മാമ്മൻ, അമൻ സക്കറിയ, ജിജോ ജോൺ എന്നിവരാണ് ഗായകർ. സ്റ്റുഡിയോ ചിത്രാഞ്ജലി. പബ്ലിസിറ്റി ഡിസൈനർ പ്രമേഷ് പ്രഭാകർ. പി.ആർ.ഒ -എം കെ ഷെജിൻ. 

Full View

Tags:    
News Summary - Jerriyude anmakkal teaser

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.