സെയ്ഫ് അലി ഖാന്‍റെയും കരീന കപൂറിന്‍റെയും ഇളയ മകനാണ് ജെഹാംഗിർ അലി ഖാൻ എന്ന ജെഹ്. നാലുവയസ്സുകാരനായ ജെഹിന്‍റെ കുസൃതി നിറഞ്ഞ വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. കരീന കപൂറിന്‍റെ തനി പകർപ്പാണ് ഇളയമകൻ എന്നാണ് ആരാധകരുടെ കമന്‍റ്.
ഇപ്പോഴിതാ അച്ഛൻ സെഫിനോടൊത്തുള്ള ജെഹിന്‍റെ മറ്റൊരു വിഡിയോ ആണ് വൈറലാകുന്നത്. സെലിബ്രിറ്റികളെ കാണുന്നത് പതിവായ ഒരു നഗരത്തിൽ അവരുടെ ചിത്രങ്ങൽ എടുക്കാനും വിഡിയോകൾ പകർത്താനും നിരവധി ഓൺലൈൻ മാധ്യമങ്ങൾ ഉണ്ടാകാറുണ്ട്. അടുത്തിടെ, സെയ്ഫ് അലി ഖാൻ തന്റെ മക്കളായ തൈമൂർ അലി ഖാനും ജഹാംഗീർ അലി ഖാനും ഒപ്പം ബാന്ദ്രയിൽ ഷോപ്പിങ് കഴിഞ്ഞു മടങ്ങവെ പാപ്പരാസികൾ അവരുടെ ചുറ്റും കൂടിയിരുന്നു. ജെഹ് തന്റെ പിതാവിനെ സംരക്ഷിക്കാനെന്നവണ്ണം മുന്നിലേക്കുവന്ന് ഫോട്ടോ എടുക്കരുതെന്നു കാണിച്ച ആഗ്യങ്ങളാണിപ്പോൾ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്.മൂത്ത മകൻ തൈമൂർ ശാന്തനായി കാറിനടുത്തേക്ക് നീങ്ങിയപ്പോൾ, പാപ്പരാസികളിൽ നിന്ന് അച്ഛനെ സംരക്ഷിക്കാനെന്നവണ്ണം ജെഹ് കൈകൾ വിടർത്തി അച്ഛന് മുന്നിലേക്ക് ഓടിവന്നു. അച്ഛനോടൊപ്പം മുൻ സീറ്റിൽ കയറിയ ശേഷം അവൻ പാപ്പരാസികൾക്ക് നേരെ വിരൽ ചൂണ്ടി ഫോട്ടോ എടുക്കുകയോ വിഡിയോ എടുക്കുകയോ ചെയ്യുന്നത് നിർത്താൻ സൂചന നൽകി. വിഡിയോക്ക് താഴെ ജെഹ് വളരെ ക്യൂട്ട് ആണെന്നും അമ്മയുടെ തനി പകർപ്പാണെന്നും ആരാധകർ അഭിപ്രായപ്പെട്ടു.
മുംബൈ പാപ്പരാസികളുടെ ഏറ്റവും വലിയ വരുമാന മാർഗമാണ് ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങളും വിഡിയോയും. ഇതിനായി അവർ താരങ്ങളുടെ വീട്ടിലും ഹോട്ടലിലും ജിമ്മിലുമെല്ലാം കാത്തുനിൽക്കും. ഇങ്ങിനെ നിൽക്കുമ്പോൾ ചിലപ്പോഴൊക്കെ ഏറെ രസകരമായി പല നിമിഷങ്ങളും വീണുകിട്ടുകയും ചെയ്യും. സെയ്ഫും മൂത്തമകൻ തൈമൂറും ഒരുമിച്ചുള്ള രസകരമായ വിഡിയോ ഒരിക്കൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തൈമുറിനെ തോളിലെടുത്ത് പോകുകയാണ് സെയ്ഫ്. അതിനിടയിൽ സെയ്ഫിന്റെ പോക്കറ്റിൽ നിന്ന് മകൻ ഫോൺ എടുക്കുന്നുമുണ്ട്. കരീനയെയും വീഡിയോയിൽ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.