‘ജവാനും മുല്ലപ്പൂവും’,‘ശാകുന്തളം’ സിനിമകൾ ഒ.ടി.ടിയിലേക്ക്

രഘു മേനോന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘ജവാനും മുല്ലപ്പൂവും’ ശകുന്തള-ദുഷ്യന്തൻ പ്രണയകഥയായ അഭിജ്ഞാന ശാകുന്തളത്തെ ആസ്പദമാക്കി ഒരുക്കിയ ‘ശാകുന്തളം’എന്നീ സിനിമകൾ ഒ.ടി.ടിയിലേക്ക്. ജയശ്രീ എന്ന സ്കൂൾ ടീച്ചറുടെ കഥയാണ് ജവാനും മുല്ലപ്പൂവും പറയുന്നത്. ശിവദ നായർ, സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ സുമേഷ് ആദ്യമായി നായക കഥപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്.

സുരേഷ് കൃഷ്ണ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. സമീർ സെയ്ത്, വിനോദ് ഉണ്ണിത്താൻ എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിൽ സിനിമ എബ്രഹാം, ദേവി അജിത്ത് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷ്യാൽ സതീഷ് ഛായാഗ്രഹണം നിർവഹിച്ചപ്പോൾ എഡിറ്റിങ്ങ് സനൽ അനിരുദ്ധൻ ചെയ്യുന്നു. മാർച്ച് 31 ന് റിലീസിനെത്തിയ ചിത്രം ആമസോൺ പ്രൈമിൽ ചിത്രം സ്ട്രീം ചെയ്യാൻ ആരംഭിച്ചു.

സാമന്തയും ദേവ് മോഹനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘ശാകുന്തളം’ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഗുണശേഖറാണ്. അദിതി ബാലൻ, മോഹൻ ബാബു, സച്ചിൻ ഖേദേക്കർ കബീർ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരും ചിത്രത്തിലുണ്ട്. തെന്നിന്ത്യൻ താരം അല്ലു അർജുന്റെ മകൾ അല്ലു അര്‍ഹയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ഏപ്രിൽ 14 നു റിലീസിനെത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. മലയാളിയായ ദേവ് മോഹൻ ആണ് ചിത്രത്തിൽ ദുഷ്യന്തനായി വേഷമിട്ടത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെയാണ് ദേവ് മോഹൻ സുപരിചിതനായത്. തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലാണ് ചിത്രം റിലീസിനെത്തിയത്. ശാകുന്തളവും ആമസോൺ പ്രൈമിൽ ചിത്രം സ്ട്രീം ചെയ്യാൻ ആരംഭിച്ചു.

Tags:    
News Summary - 'Jawanum Mullappoo' and 'Shakunthalam' movies to OTT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.