ദുബായ് വാച്ച് വീക്കിൽ പങ്കെടുക്കുന്നതിനിടെ തന്റെ പ്രിയപ്പെട്ട വാച്ച് ഏതെന്ന ചോദ്യത്തിന് നടൻ ധനുഷ് നൽകിയ ഉത്തരം ഏവരെയും അദ്ഭു തപ്പെടുത്തിയിരിക്കുകയാണ്. ലക്ഷങ്ങൾ വില വരുന്ന ഏതെങ്കിലും ബ്രാൻഡിന്റെ വാച്ചായിരിക്കും നടൻ പറയുക എന്നായിരുന്നു എല്ലാവരുടേയും പ്രതീക്ഷ. എന്നാൽ സ്കൂളിൽ പഠിക്കുമ്പോൾ 100 രൂപയിൽ കുറഞ്ഞ ഒരു വച്ച് അമ്മ വാങ്ങിത്തന്നിരുന്നുവെന്നും പേരൊന്നുമില്ലാത്ത ആ പ്ലാസ്റ്റിക് വാച്ചാണ് തന്‍റെ പ്രിയപ്പെട്ട വാച്ചെന്നും നടൻ പറഞ്ഞു.
ബാറ്ററിയില്ലെങ്കിലും ആ കെട്ടി താൻ സ്കൂളിൽ പോകുമായിരുന്നു. പ്രവർത്തിക്കുന്നത് നിർത്തിയപ്പോഴും ആ വാച്ച് ഇപ്പോഴും തന്റെ വീട്ടിൽ ഒരു പെട്ടിയിൽ ഭദ്രമായി സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും തമിഴ് നടൻ ധനുഷ് കൂട്ടിച്ചേർത്തു.
”ഞാന്‍ വളരെ സാധാരണമായ ഒരു പശ്ചാത്തലത്തില്‍ നിന്നാണ് വരുന്നത്. അതിനാല്‍ ബാറ്ററി തീര്‍ന്നാല്‍ വാച്ചിന്റെ ഉപയോഗം കഴിയും. അത് പല നിറങ്ങളില്‍ ഉണ്ടായിരുന്നു. എന്റെ സഹോദരിമാരും ഞാനും വയലറ്റ്, മഞ്ഞ, പച്ച നിറങ്ങളാണ് തെരഞ്ഞെടുത്തത്. അത് വളരെ തിളക്കമുള്ളതും ഭംഗിയുള്ളതുമായിരുന്നു. ബാറ്ററി തീര്‍ന്നാലും ഞാന്‍ ആ വാച്ച് കെട്ടി സ്‌കൂളില്‍ പോകുമായിരുന്നു.”
”അത് സമയം കാണിക്കുന്നത് നിര്‍ത്തിയിട്ടും ഞാന്‍ അത് ധരിക്കുമായിരുന്നു. എനിക്ക് ആ വാച്ചിനോട് ശരിക്കും പ്രണയമായിരുന്നു” എന്നാണ് ധനുഷ് പറയുന്നത്.
അതേസമയം, ‘തേരെ ഇഷ്‌ക് മേം’ എന്ന ചിത്രമാണ് ധനുഷിന്റെതായി റിലീസിന് തയ്യാറെടുക്കുന്നത്. കൃതി സനോണ്‍ ആണ് ചിത്രത്തില്‍ നായിക. ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന നവംബര്‍ 28ന് ആണ് തിയേറ്ററുകളില്‍ എത്തുക. സിനിമയിലെ ഗാനങ്ങൾ എല്ലാം ഇപ്പോൾ തന്നെ വലിയ ഹിറ്റാണ്. ‘ഡിഎസ് 54’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന മറ്റൊരു പ്രോജക്റ്റും ധനുഷിന്റെതായി ഒരുങ്ങുന്നുണ്ട്.
അതേസമയം, ഇഡലിക്കടൈ ആണ് അവസാനമായി പുറത്തുവന്ന ധനുഷ് ചിത്രം. തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെ ഒരു ഇഡലി കടയും ഒരു കുടുംബത്തിന് ആ കടയോടുള്ള സെന്റിമെൻറ്സും ആണ് ഈ സിനിമയുടെ പ്രമേയം. ധനുഷിനെയും നിത്യാമേനോനെയും കൂടാതെ സത്യ രാജ്, സമുദ്രക്കനി, പാർഥിപൻ, അരുൺ വിജയ്, ശാലിനി പാണ്ഡെ, രാജ് കിരൺ , ഗീത കൈലാസം തുടങ്ങിയ വമ്പൻ താരനിര തന്നെ ഇഡലിക്കടൈയിൽ ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.