'ഐൽ ഓഫ് ദി ഗോൾഡൻ സ്വാൻ' ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ന്യൂസിലാൻഡ് 2026ലേക്ക്
ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ഇംഗ്ലീഷ് ഹ്രസ്വ ചിത്രമായ 'ഐൽ ഓഫ് ദി ഗോൾഡൻ സ്വാൻ' ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ന്യൂസിലാൻഡ് 2026ലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിന്റെ വേൾഡ് പ്രീമിയറും ഫെസ്റ്റിവലിൽ നടക്കും.
പ്രകാശ് രാജ്, കാവ്യ രാമചന്ദ്രൻ, അർജുൻ രാധാകൃഷ്ണൻ, സഞ്ജീത ഭട്ടാചാര്യ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിൽ സരിൻ ഷിഹാബ് അതിഥി താരമായി പ്രത്യക്ഷപ്പെടുന്നു. വിനോദ കൈലാസ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രൻ നിർവ്വഹിക്കുന്നു. എഡിറ്റർ -മഹേഷ് ഭുവനേന്ദ്, സംഗീതം -ബേസിൽ സി ജെ, സൗണ്ട് ഡിസൈനർ -രംഗനാഥ് രവി.
ആനന്ദ് ഏകർഷിയുടെ ആദ്യ ഫീച്ചർ ചിത്രമായ 'ആട്ടം' മികച്ച ഫീച്ചർ ഫിലിം, മികച്ച തിരക്കഥ, മികച്ച എഡിറ്റിങ് എന്നീ വിഭാഗങ്ങളിലായി മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയിരുന്നു. കൂടാതെ 54-ാമത് ഇന്‍റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിലെ ഇന്ത്യൻ പനോരമ വിഭാഗത്തിന്റെ ഉദ്ഘാടന ചിത്രമായും ആട്ടം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിലൂടെ അന്താരാഷ്ട്ര ചലച്ചിത്രവേദിയിലേക്കുള്ള ശ്രദ്ധേയമായ ചുവടുവെപ്പാണ് 'ഐൽ ഓഫ് ദി ഗോൾഡൻ സ്വാൻ' നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.