നാ​ലാ​മ​ത് വ​നി​ത അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ജി​ല്ല പ​ഞ്ചാ​യ​ത്ത്

പ്ര​സി​ഡ​ന്‍റ്​ കെ.​ജി. രാ​ജേ​ശ്വ​രി​ക്ക് ന​ൽ​കി സം​വി​ധാ​യ​ക​ൻ ഫാ​സി​ൽ നി​ർ​വ​ഹി​ക്കു​ന്നു

അന്താരാഷ്ട്ര വനിത ചലച്ചിത്രമേള 17 മുതൽ ആലപ്പുഴയിൽ

ആ​ല​പ്പു​ഴ: നാ​ലാ​മ​ത്​ വ​നി​ത അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള ഈ​മാ​സം 17 മു​ത​ൽ 19വ​രെ ആ​ല​പ്പു​ഴ കൈ​ര​ളി, ശ്രീ ​തി​യ​റ്റ​റു​ക​ളി​ൽ ന​ട​ക്കും. മേ​ള​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ കെ.​ജി. രാ​ജേ​ശ്വ​രി​ക്ക് ന​ൽ​കി സം​വി​ധാ​യ​ക​ൻ ഫാ​സി​ൽ നി​ർ​വ​ഹി​ച്ചു.

വി​ദ്യാ​ർ​ഥി ജീ​വി​ത​ത്തി​നി​ടെ മേ​ള​യി​ൽ ക​ണ്ട ‘ദ ​ബ​ലാ​ഡ് ഓ​ഫ് എ ​സോ​ൾ​ജി​യ​ർ’ എ​ന്ന സി​നി​മ ഇ​പ്പോ​ഴും ഓ​ർ​മ​ക​ളു​ടെ ​െഫ്ര​യി​മി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു​ണ്ട്. ആ ​മേ​ള​യാ​ണ് ത​ന്നി​ൽ തീ​ക്ഷ്ണ​മാ​യ സി​നി​മാ​മോ​ഹം നി​റ​ച്ച​തെ​ന്നും ഫാ​സി​ൽ പ​റ​ഞ്ഞു. ജെ​ൻ​ഡ​ർ കൗ​ൺ​സി​ൽ അം​ഗം ബി​ച്ചു എ​ക്‌​സ്. മ​ല​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യാ​യും മ​ന്ത്രി​മാ​രാ​യ സ​ജി ചെ​റി​യാ​ൻ, പി.​പ്ര​സാ​ദ്, വീ​ണ ജോ​ർ​ജ് എ​ന്നി​വ​ർ സ​ഹ​ര​ക്ഷാ​ധി​കാ​രി​ക​ളാ​യും ജി​ല്ല​യി​ലെ എം.​പി​മാ​രും എം.​എ​ൽ.​എ​മാ​രും ര​ക്ഷാ​ധി​കാ​രി​ക​ളാ​യും സം​ഘാ​ട​ക​സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു.

മേ​ള​യു​ടെ ഓ​ൺ​ലൈ​ൻ ര​ജി​സ്‌​ട്രേ​ഷ​ൻ ഈ ​മാ​സം 10 മു​ത​ൽ ആ​രം​ഭി​ക്കും. https://registration.iffk.in/ സൈ​റ്റി​ലൂ​ടെ​യാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​ത്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് 300 രൂ​പ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 150 രൂ​പ​യു​മാ​ണ് ര​ജി​സ്​​ട്രേ​ഷ​ൻ ഫീ​സ്. ര​ജി​സ്‌​റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് എ​ല്ലാ സി​നി​മ​ക​ളും കാ​ണാ​ൻ അ​വ​സ​ര​മു​ണ്ട്. അ​ന്താ​രാ​ഷ്​​ട്ര, ഇ​ന്ത്യ​ൻ, മ​ല​യാ​ളം വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 25ല​ധി​കം ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന മേ​ള​യി​ൽ ആ​യി​ര​ത്തി​ലേ​റെ പ്ര​തി​നി​ധി​ക​ളെ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. ഷീ​ബ രാ​ഗേ​ഷ്, ന​ടി ഉ​ഷ ഹ​സീ​ന, ക​യ​ർ ക്ഷേ​മ​നി​ധി ബോ​ർ​ഡ് സി.​ഇ എം.​മ​ഞ്ജു, കൈ​ര​ളി ശ്രീ ​തി​യ​റ്റ​ർ മാ​നേ​ജ​ർ ടി. ​പ്രീ​തി, സി.​ഡ​ബ്ല്യു.​സി അം​ഗം ഗീ​ത ത​ങ്ക​മ​ണി, വി​ജ​യ​ല​ക്ഷ്മി, അ​മൃ​തം ഗോ​പി​നാ​ഥ്, ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി സി. ​അ​ജോ​യ്, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ (ഫെ​സ്റ്റി​വ​ൽ) എ​ച്ച്. ഷാ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ കെ.​ജി. രാ​ജേ​ശ്വ​രി സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​പേ​ഴ്‌​സ​നും ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സൗ​മ്യ​രാ​ജ് കോ ​ചെ​യ​ർ​പേ​ഴ്‌​സ​നു​മാ​യി പ്ര​വ​ർ​ത്തി​ക്കും.

Tags:    
News Summary - International Women's Film Festival in Alappuzha from 17

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.