അഭിനയത്തിൽ സജീവമല്ലെങ്കിലും നടൻ ഇമ്രാൻ ഖാൻ വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. 2015 ൽ പുറത്തിറങ്ങിയ കട്ടി ബട്ടി എന്ന ചിത്രത്തോടെ സിനിമയിൽ നിന്ന് ഇടവേള എടുത്ത നടൻ അഭിനയത്തിലേക്ക് മടങ്ങി വരാൻ തയാറെടുക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ ഇമ്രാൻ തന്നെയാണ് മടങ്ങിവരവിനെക്കുറിച്ചുള്ള സൂചന നൽകിയത്.
ഇപ്പോഴിതാ സിനിമയിലെ ഇടവേള ജീവിതത്തിൽ സൃഷ്ടിച്ച മാറ്റത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നടൻ. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലളിതമായ ജീവിത ശൈലിയാണ് ഇപ്പോൾ പിന്തുടരുന്നതെന്നും ചെറിയ സൗകര്യങ്ങൾ മാത്രമേ നിലവിൽ വീട്ടിലുള്ളതെന്നും നടൻ അഭിമുഖത്തിൽ വ്യക്തമാക്കി.
'സിനിമയിൽ നിന്ന് ഇടവേള എടുത്തത്തോടെ ബംഗ്ലാവും കാറുമൊക്കെ വിൽക്കേണ്ടി വന്നു. ഇപ്പോൾ ബാന്ദ്രയില്‍ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് താമസം. 2016 മുതൽ ലളിതമായ ഒരു ജീവിതശൈലിയാണ് പിന്തുടരുന്നത്. നേരത്തെ ഉപയോഗിച്ച വസ്ത്രങ്ങൾ വീണ്ടും ധരിക്കാറുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി സ്വന്തമായിട്ടാണ് മുടിവെട്ടുന്നത്. മൂന്ന് പ്ലേറ്റുകൾ, മൂന്ന് ഫോർക്കുകൾ, രണ്ട് കോഫി മഗ്ഗു, ഒരു ഫ്രയിംഗ് പാൻ എന്നിവ മാത്രമാണ് നിലവിൽ എന്റെ പക്കലുള്ളത്- അഭിമുഖത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.