എന്‍റെ തടി ദേശീയ പ്രശ്നമായപ്പോൾ, ഞാൻ എന്നെത്തന്നെ വെറുത്തു- തുറന്നുപറഞ്ഞ് വിദ്യാബാലൻ
ന്യൂഡൽഹി: ബോഡി ഷെയിമിങ്ങിന് വിധേയയായതിന്റെ ദുരുനുഭവങ്ങൾ തുറന്നു പറഞ്ഞ് ബോളിവുഡ് നടി വിദ്യാബാലൻ. ഒരുപാട് കാലം സ്വന്തം ശരീരത്തെ താൻ വെറുത്തിരുന്നുവെന്നും നടി വെളിപ്പെടുത്തി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകായിരുന്നു അവർ.
''ചലച്ചിത്ര പാരമ്പര്യമില്ലാത്ത കുടുംബമാണ് എന്റേത്. ശരിയായ രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞു തരാന്‍ എനിക്ക് ആരുമുണ്ടായിരുന്നില്ല. എന്റെ ശരീരവണ്ണം ഒരു ദേശീയ പ്രശ്‌നമായി മാറിയിരുന്നു. എപ്പോഴും ഒരു അമിത വണ്ണമുള്ള പെണ്‍കുട്ടിയായിട്ടാണ് എന്നെ എല്ലാവരും കണ്ടത്.
ജീവിതത്തിൽ ഉടനീളം എനിക്ക് ഹോർമോൺ പ്രശ്‌നങ്ങളുണ്ടായിരുന്നു. ദീർഘനാൾ എന്റെ സ്വന്തം ശരീരത്തെ ഞാൻ വെറുത്തു. ശരീരമെന്നെ വഞ്ചിച്ചു എന്നു വരെ ചിന്തിച്ചു. സമ്മർദത്തിലായിരുന്ന നാളുകളിൽ എനിക്ക് ദേഷ്യം വന്നു.' - വിദ്യ പറഞ്ഞു.
പിന്നീട് ഈ പ്രശ്‌നങ്ങളില്‍ നിന്നെല്ലാം കരകയറാനായെന്നും വിദ്യ പറയുന്നു. സ്വന്തം ശരീരത്തെ സ്‌നേഹിച്ചു തുടങ്ങിയപ്പോൾ ജനങ്ങൾ എന്നെ അംഗീകരിച്ചുതുടങ്ങിയെന്നും വിദ്യ പറഞ്ഞു. പരിനീതി എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തിയ വിദ്യാ ബാലൻ രാജ്യത്തെമികച്ച നടിമാരിൽ ഒരാളാണ്. ദ ഡേട്ടി പിക്ചർ, കഹാനി, ഗുരു, ഭൂൽ ഭുലയ്യ, മിഷൻ മംഗൾ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. ഷെർനിയാണ് അടുത്ത സിനിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.