റീസ്​ വിതേഴ്​സ്​പൂണിൻെറയും മിൻഡി കേലിങിൻെറയും കലണ്ടർ

ഓരോ മാസത്തിനും ഭാവം നൽകി ഹോളിവുഡ്​ നടിമാരുടെ 'കോവിഡ്​ കലണ്ടർ ചലഞ്ച്​'

ന്യൂയോർക്ക്​: കോവിഡ്​ കാലത്ത്​ ഓരോ മാസത്തിനും എന്ത്​ ഭാവമായിരിക്കും? അത്​ പ്രകടിപ്പിക്കുന്ന ഫോ​ട്ടോ കലണ്ടറുമായി രംഗത്തെത്തിയിരിക്കുകയാണ്​ ചില ഹോളിവുഡ്​ താരങ്ങൾ. സ​േന്താഷകരമായ ജനുവരിയിൽനിന്ന്​ ആകാംക്ഷയുടെ ഫെബ്രുവരിയും ആശങ്കയുടെ മാർച്ചും കടന്ന്​, സങ്കടകരമായ ഏപ്രിലും മേയും പിന്നിട്ട്​, അനിശ്​ചിതാവസ്​ഥയുടെ ജൂൺ, ജൂലൈ, ആഗസ്​റ്റ്​, സെപ്​റ്റംബർ മാസങ്ങളുള്ളതാണ്​ കലണ്ടർ.

ഹോളിവുഡ്​ നടി റീസ്​ വിതേഴ്​സ്​പൂൺ ആണ്​ ഇൻസ്​റ്റഗ്രാമിൽ ഇതിന്​ തുടക്കമിട്ടത്​. റീസ്​ വിതേഴ്​സ്​പൂൺ ചലഞ്ച്​ എന്ന്​ വിളിച്ച്​ അവർ തുടങ്ങിവെച്ച വെല്ലുവിളി മറ്റ്​ താരങ്ങളും ഏറ്റെടുക്കുകയായിരുന്നു. ഹോളിവുഡ്​ നടിമാരായ ​േസാഫിയ ബർഗാറ, മിൻഡി ​േകലിങ്​, കേറ ഡെലവിൻ, കെറി വാഷിങ്​ടൺ എന്നിവരൊക്കെ കോവിഡ്​ കാല കലണ്ടറുമായി രംഗത്തെത്തി. താരങ്ങൾ മാത്രമല്ല, ഒ.ടി.ടി പ്ലാറ്റ്​​േഫാമുകളായ നെറ്റ്​ഫ്ലിക്​സും ഹുലുവും ചലഞ്ച്​ ഏറ്റെടുത്തു. സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ്​ ഈ കലണ്ടറുകൾ.  

Tags:    
News Summary - Hollywood celebs describe months of 2020 with new meme challenge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.