Posted On
date_range Updated On
date_range ഹോളിവുഡ് നടൻ ആന്ദ്രെ ബ്രാവുർ അന്തരിച്ചു
ഹോളിവുഡ് താരം ആന്ദ്രെ ബ്രാവുർ(61) അന്തരിച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് മരണവാർത്ത സ്ഥിരീകരിച്ചുകൊണ്ട് നടനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ഡിസംബർ 11 തിങ്കളാഴ്ചയായിരുന്നു വിയോഗം. പ്രിയതാരത്തിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും എത്തിയിട്ടുണ്ട്.
പ്രശസ്ത ടെലിവിഷൻ പരമ്പരയായ ബ്രോക് ലിൻ നയനിൽ കാപ്റ്റൻ റെയ്മണ്ട് ഹോൾട്ട് എന്ന കഥാപാത്രത്തിലൂടെയാണ് നടൻ ശ്രദ്ധിക്കപ്പെടുന്നത്. രണ്ട് തവണ എമ്മി പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2006ല്‍ റിലീസ് ചെയ്ത തീഫ് എന്ന മിനിസീരീസിലെ പ്രകടനത്തിനാണ് ആദ്യ എമി നേടുന്നത്. നെറ്റ്ഫ്‌ളിക്‌സില്‍ റിലീസിന് ഒരുങ്ങുന്ന ദി റസിഡന്‍സില്‍ ആണ് അവസാനമായി അഭിനയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.