ഐശ്വര്യ റായിക്ക് മോശം സമയവും അഭിഷേകിന് മികച്ച സമയവുമെന്ന് ജ്യോതിഷി; രണ്ടും ഒരുമിച്ചെങ്ങിനെയെന്ന് ആരാധകർ

ഭാഷാവ്യത്യാസമില്ലാതെ ആരാധകരുള്ള താരമാണ് ഐശ്വര്യ റായി ബച്ചൻ. വിവാഹശേഷം സിനിമയിൽ അത്രയധികം സജീവമല്ലെങ്കിലും നടിക്ക് ആരാധകർക്ക് കുറവൊന്നുമില്ല. ഐശ്വര്യ റായിയെയും കുടുംബത്തെയും കുറിച്ച് ജ്യോതിഷി നടത്തിയ ഒരു പ്രവചനമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലും സെലിബ്രിറ്റി സൈറ്റുകളിലും പറന്നു നടക്കുന്നത്. 

പുതിയ ചിത്രമായ പൊന്നിയിൻ സെൽവൻ പ്രദർശനത്തിന് തയാറെടുക്കുമ്പോൾ നടിക്ക് അത്ര നല്ല സമയമല്ലെന്നാണ് ജ്യോതിഷിയുടെ  പ്രവചനം. ഈ ആഴ്ച ഉയർച്ച താഴ്ചകളിലൂടെയാവുമത്രെ നടി കടന്ന് പോകുക. ചില സാമ്പത്തിക പ്രശ്നങ്ങൾ നേരിടേണ്ടി വരും. എന്നാൽ കുടുംബത്തിൽ നിന്നുളള പിന്തുണ നടിക്കുണ്ടാവും. കൂടാതെ മകൾക്ക് മികച്ച സമയമായിരിക്കുമെന്നും ജ്യോതിഷി പ്രവചിക്കുന്നു. 

എന്നാൽ ഭർത്താവ് അഭിഷേക് ബച്ചന് ഈ വാരം മികച്ചതാണെന്നും ജ്യോതിഷി പറയുന്നു. ഭാര്യക്ക് മോശം സമയവും ഭർത്താവിന് നല്ല സമയവും ഒരുമിച്ചുണ്ടാകുന്നതെങ്ങിനെയെന്നാലോചിച്ച് വിരലു കടിക്കുകയാണ് ആരാധകരിപ്പോൾ.

മണിരത്നം സംവിധാനം ചെയ്യുന്ന 'പൊന്നിയിൻ സെല്‍വനാണ് ഐശ്വര്യ റായി ബച്ചന്റെ ഏറ്റവും പുതിയ ചിത്രം. തെന്നിന്ത്യയിലെ വൻതാരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം സെപ്റ്റംബർ 30നാണ് തിയറ്ററുകളിൽ എത്തുന്നത്.

Tags:    
News Summary - Here's how Aishwarya Rai Bachchan, Abhishek Bachchan and your week will be as per astrological predictions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.