ഹേമ മാലിനിയും ധർമേന്ദ്രയും

45 വർഷത്തെ ദാമ്പത്യം, ധർമേന്ദ്രയുടെ മരണശേഷം കുടുംബം ഹേമ മാലിനിയെ ഒറ്റപ്പെടുത്തുന്നു; ശോഭാ ഡെ

ധർമ്മേന്ദ്രയുടെ മരണശേഷം അദ്ദേഹത്തിന്റെ ആദ്യ കുടുംബം രണ്ടാം ഭാര്യ ഹേമ മാലിനിയെ പൂർണ്ണമായും ഒറ്റപ്പെടുത്തിയെന്ന് കോളമിസ്റ്റും എഴുത്തുകാരിയുമായ ശോഭാ ഡെ പറഞ്ഞു. ആയതിനാലാണ്, ധർമ്മേന്ദ്രയുടെ ആദ്യ ഭാര്യ പ്രകാശ് കൗറും മക്കളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ എന്നിവർ സംഘടിപ്പിച്ച പ്രാർത്ഥനാ യോഗത്തിൽനിന്നും നടി വിട്ടുനിന്നതെന്നും ശോഭ അഭിപ്രായപെട്ടു.

ബോളിവുഡിലെ അതുല്യ നടൻ ധർമേന്ദ്ര ഈ അടുത്ത കാലത്താണ് വിടവാങ്ങിയത്. താരത്തിന്‍റെ സിനിമ ജീവിതവും കുടുംബ ജീവിതവും സമൂഹത്തിൽ ഒരേപോലെ ചർച്ച ചെയ്യപെട്ടിട്ടുണ്ട്. വിവാഹിതനായ ശേഷം സിനിമയിൽ എത്തിയ നടൻ രണ്ടാമതായ് വിവാഹം കഴിച്ചത് നടി ഹേമ മാലിനിയെ ആണ്. ആദ്യ ഭാര്യയാണ് പ്രകാശ് കൗർ. പ്രകാശും ധർമ്മേന്ദ്രയും 1954 ൽ വിവാഹിതരായി. അവർക്ക് സണ്ണി, ബോബി, വിജേത, അജിത എന്നീ നാല് മക്കളുണ്ട്. ഹേമക്കും ധർമ്മേന്ദ്രക്കും ഇഷ, അഹാന എന്നീ രണ്ട് പെൺമക്കളാണുള്ളത്.

ധർമേന്ദ്രയുടെ മരണശേഷം കുടുംബം ഹേമ മാലിനിയെ ഒഴിവാക്കിയതായാണ് ശോഭാ ഡേ ഉയർത്തുന്ന വിമർശനം. 'അവരെ സമ്പന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ളതും കഠിനവുമായ ഒരു തീരുമാനമായിരുന്നു അത്. സ്വന്തം ജീവിതത്തിലെ 45 വർഷം ചെലവഴിച്ച ഒരാളുടെ ആദ്യ കുടുംബത്തിൽനിന്നും പൂർണ്ണമായും ഒഴിവാക്കിയത്. ഈ വിവാഹത്തിൽ അവർക്ക് രണ്ട് പെൺമക്കളുണ്ട്. എന്നിട്ടും ഇത്തരത്തിലെ ഒരു അവഗണന വളരെയധികം വേദനിപ്പിച്ചിരിക്കണം. പക്ഷേ അവർ അതെല്ലാം സ്വന്തം സ്വകാര്യതയെ മാനിച്ച് മറച്ചുവക്കുന്നു. പിന്നീട് അവർ ഒരു പൊതു ചടങ്ങ് സംഘടിപ്പിച്ച് അത് വളരെ മാന്യമായി നടത്തി. തനിക്കുവേണ്ടി മാത്രമല്ല, അവർക്ക് നഷ്ടപ്പെട്ട ആ വ്യക്തിക്കുവേണ്ടിയും.' ബർഖ ദത്തിന് നൽകിയ അഭിമുഖത്തിൽ ശോഭ ഡേ പറഞ്ഞു.

'ഹേമ ഒരു നല്ല വ്യക്തിത്വത്തിന് ഉടമയാണ്. ധരം ജി മരിച്ചതിന്ശേഷമുള്ള അവരുടെ വൈകാരിക നിമിഷങ്ങൾ നമുക്ക് ഊഹിക്കാൻ കഴിയുന്നതിലും വലുതായിരിക്കും.' ശോഭ കൂട്ടിച്ചേർത്തു.

നവംബർ 27 ന് മുംബൈയിൽ ധർമ്മേന്ദ്രക്കായി നടത്തിയ പ്രാർത്ഥനാ യോഗം അദ്ദേഹത്തിന്റെ മക്കളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ എന്നിവരാണ് സംഘടിപ്പിച്ചത്. ഹേമയും പെൺമക്കളായ ഇഷയും അഹാനയും ആ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. പകരം അതേ ദിവസം തന്നെ ധർമ്മേന്ദ്രയെ ആദരിക്കുന്നതിനായി അവർ സ്വന്തം വസതിയിൽ ഒരു പ്രത്യേക ചടങ്ങ് നടത്തുകയായിരുന്നു.

ഡിസംബർ 8 ന് 90-ാം ജന്മദിനത്തിന് ദിവസങ്ങൾമാത്രം ബാക്കി നിൽക്കെ നവംബർ 24നാണ് ധർമ്മേന്ദ്ര അന്തരിച്ചത്. നവംബർ 25 ന് മുംബൈയിൽ വച്ചായിരുന്നു സംസ്കാരം. അഗസ്ത്യ നന്ദ അഭിനയിക്കുന്ന യുദ്ധ നാടകമായ ഇക്കിസിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

Tags:    
News Summary - Hema Malini was sidelined by Dharmendra’s family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.