'ഇനി അഞ്ചോ ആറോ വർഷം മാത്രം'; വീൽചെയറുകളിൽ മാത്രം ഒതുങ്ങാത്ത വേഷങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നു, ഹാരി പോട്ടർ താരം മിറിയം മാർഗോളിസ് പറയുന്നു...

ഹൃദയ ശസ്ത്രക്രിയക്ക് ശേഷം തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സംസാരിക്കുകയാണ് ഹാരി പോട്ടർ താരം മിറിയം മാർഗോളിസ്. ഇനി കുറച്ച് വർഷങ്ങൾ മാത്രമേ ജീവിക്കാൻ ശേഷിക്കുന്നുള്ളൂ എന്ന് മിറിയം അറിയിച്ചു. മാർഗോളിസിനെ സ്‌പൈനൽ സ്റ്റെനോസിസ്, ആർത്രൈറ്റിസ്, വാതം തുടങ്ങിയ നിരവധി ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നുണ്ട്.

കഴിഞ്ഞ വർഷം അയോർട്ടിക് വാൽവ് മാറ്റിവെച്ചിരുന്നു. ശസ്ത്രക്രിയ നടത്തിയെങ്കിലും, ചലനശേഷിയിൽ പ്രശ്‌നങ്ങളുണ്ടെന്നും ശരീര വേദനയുണ്ടെന്നും മിറിയം അറിയിച്ചു. എനിക്ക് പലപ്പോഴും വേദന അനുഭവപ്പെടാറുണ്ട്. ശാരീരിക അവസ്ഥകൾ ജീവിതം ദുഷ്കരമാക്കുന്നു. വീൽചെയറുകളിൽ മാത്രം ഒതുങ്ങാത്ത വേഷങ്ങൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ എനിക്ക് വേണ്ടത്ര ശക്തിയില്ല മിറിയം പറഞ്ഞു.

ജെ. കെ റൗളിങ്ങിന്റെ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള ജനപ്രിയ സീരിസിൽ പ്രൊഫസർ സ്പ്രൗട്ടിന്റെ വേഷമാണ് താരം ചെയ്തിരുന്നത്. പ്രൊഫസർ പൊമോണ സ്പ്രൗട്ട് ഒരു ബ്രിട്ടീഷ് മന്ത്രവാദിനിയായിരുന്നു. അവർ ഹോഗ്‌വാർട്ട്സ് സ്കൂൾ ഓഫ് വിച്ച്ക്രാഫ്റ്റ് ആൻഡ് വിസാർഡ്രിയിൽ ഹഫിൽപഫ് ഹൗസിന്റെ തലവനായും ഹെർബോളജി വിഭാഗം മേധാവിയായിട്ടുമാണ് അവതരിപ്പിച്ചത്. 

Tags:    
News Summary - Harry Potter Star Miriam Margolyes Says She Has ‘Only Five or Six More Years’ to Live

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.